ഇവനെ സൂക്ഷിക്കുക: ചെമ്പേരിയിലെ വിസ തട്ടിപ്പ്കാരൻ

0
82
ജിന്റോ മാത്യു മറ്റത്തിനാനിക്കൽ, കണ്ണൂർ ജില്ലയിൽ ചെമ്പേരി-മണ്ണംകുണ്ട് ആണ് വീട്. വിസ തട്ടിപ്പ്" ആണ് പണി,Jinto Mathew Mattathinanikal, Jinto Mathew America, Jinto Mathew Chemperi
ജിന്റോ മാത്യു മറ്റത്തിനാനിക്കൽ

ചെമ്പേരി: ഈ ഫോട്ടോയിൽ കാണുന്ന ജിന്റോ മാത്യു മറ്റത്തിനാനിക്കൽ. കണ്ണൂർ ജില്ലയിൽ ചെമ്പേരി, മണ്ണംകുണ്ട് ആണ് വീട്..ഇവന്റെ പ്രധാന പണി “വിസ തട്ടിപ്പ്” ആണ്.

അമേരിക്കയിൽ നിന്നുകൊണ്ടാണ് ഇവൻ നാട്ടിലുള്ള പലർക്കും ജോലി വാഗ്ദാനം ചെയ്ത് കാൾ ചെയ്യുന്നത്, എന്നിട്ട് വിസ പ്രോസസ്സിംഗിന്റെ പേര് പറഞ്ഞ് വലിയ തുക മേടിക്കും. വർഷങ്ങൾ കഴിഞ്ഞാലും ഓരോ കള്ളത്തരങ്ങൾ പറഞ്ഞ് മുങ്ങി നടക്കും. ഇതാണ് ഇവന്റെ തട്ടിപ്പിന്റെ രീതി.

ചെമ്പേരി നാട്ടിൽ ഉള്ള പലരുടെയും കയ്യിൽ നിന്നും ലക്ഷങ്ങൾ മേടിച്ച് വഞ്ചിച്ച ഈ ക്രിമിനൽ ഇപ്പോൾ രണ്ടാം ഭാര്യക്കും കുട്ടികൾക്കുമൊപ്പം അമേരിക്കയിൽ ടെക്സ്സാസ് എന്ന് പറയുന്ന സ്ഥലത്താണുള്ളത്. കാശ് പലരുടെ കയ്യിൽ നിന്നും കടം മേടിച്ച്‌ സ്വരൂപിച്ചാണ് ചതിയിൽപ്പെട്ടവർ ഇവന് കൊടുത്തിട്ടുള്ളത്.

നാട്ടുകാരനും പരിചയം ഉള്ള ആളുമാകുമ്പോൾ ചതിക്കില്ല എന്ന വിശ്വാസത്തിൽ കാശ് കൊടുത്തവരാണ് ചെമ്പേരിയിൽ വഞ്ചിതരായത്. ചതിയിൽപ്പെട്ടവർ ഇവന്റെ മണ്ണംകുണ്ടുള്ള വീട്ടിൽ ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല.

ഇവന്റെ വീട്ടിൽ നിന്ന് അറിഞ്ഞത് വീട്ടുകാരുടെ വാക്ക് ഇവൻ കേൾക്കില്ല എന്നും അവർ ഇവനോട് പറഞ്ഞുനോക്കാമെന്നുമാണ്. കുറച്ചുമാസങ്ങൾ മുൻപ് ജിന്റോ നാട്ടിൽ വന്നത് രഹസ്യമായിട്ടായിരുന്നു. സുഹൃത്തുക്കളെ പോലും അറിയിക്കാതെയാണ് നാട്ടിൽ പൊങ്ങിയത്തും മുങ്ങിയതും.

Reporter
Author: Reporter