പമ്പാനദിയിൽ രണ്ടു പേർ മുങ്ങി മരിച്ചു ഒരാളെ കാണാതായി

0
71
പമ്പാനദിയിൽ രണ്ടു പേർ മുങ്ങി മരിച്ചു ഒരാളെ കാണാതായി
മരിച്ച ചെട്ടികുളങ്ങര സ്വദേശികളായ മെറിൻ, മെഫിൻ എന്നിവർ സഹോദരങ്ങളാണ്.

പത്തനംതിട്ട: മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ രണ്ടുപേർ പമ്പാ നദിയിൽ കുളിക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത്.

സംഘത്തിലുണ്ടായിരുന്ന മൂന്നാമനെ കാണാതായതിനാൽ ഇയാളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശികളായ മെറിൻ, മെഫിൻ എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളാണ്.

ചെട്ടികുളങ്ങര സ്വദേശി ആൽബിൻ ആണ് കാണാതായത്. ആദ്യം ഒരാള് മുങ്ങിയപ്പോൾ രക്ഷിക്കാൻ ചാടിയതാണ് മറ്റ് രണ്ട് പേർ. ആഴമുള്ളതും ഒഴുക്കുള്ളതുമായ സ്ഥലമായിരുന്നു.

ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. നാട്ടുകാരും സ്കൂബ അംഗങ്ങളും തിരച്ചിൽ തുടരുന്നു.

Reporter
Author: Reporter