ജാഗ്രത!ഉളിക്കൽ ടൗണിനടുത്ത് മൂന്ന് ദിവസമായി കടുവ കറങ്ങി നടക്കുന്നു.

0
66
tiger koomanthode ulickal kannur news
റബ്ബർ ടാപ്പിങ്  തൊഴിലാളികൾ പുലിയുടെ ഫോട്ടോ എടുത്ത് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്.

ഉളിക്കൽ:അട്ടറഞ്ഞി,കതുവാപ്പറമ്പ്,പുറവയൽ,കൂമൻതോട്,വിളമന, പട്ടാരം,ബെൻഹിൽ സ്കൂൾ അടുത്ത പ്രദേശം,മുണ്ടയാംപറമ്പ് ഭാഗങ്ങളിൽ കടുവയിറങ്ങി നടക്കുന്നു. രണ്ട് ദിവസം മുൻപ് അട്ടറഞ്ഞി മൂസാൻ പീടികയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവയെ നാട്ടുകാർ കണ്ടിരുന്നു. വയത്തൂർ ഭാഗത്തേയ്ക്ക് ആണ് കടുവ കടന്നിരുന്നത്.

ഉളിക്കൽ പോലീസും പഞ്ചായത്തും ജനങ്ങൾ ജാഗ്രത വേണമെന്ന് നിർദ്ദേശിച്ചിരുന്നു.രാവിലെ പള്ളിയിൽ പോകുന്നവരും റബ്ബർ ടാപ്പിംഗ് തൊഴിലാളികളൊക്കെ ശ്രദ്ധിക്കണമെന്ന് പഞ്ചായത്തിൽ നിന്നും നിർദ്ദേശം കൊടുത്തിട്ടുണ്ട്.

ഉളിക്കൽ മാട്ടറ പീടികകുന്ന് ഭാഗത്ത്‌ വെള്ളിയാഴ്ച്ച രാത്രി കടുവയെ കണ്ടിരുന്നെന്ന് മീൻ പിടിച്ചുകൊണ്ടിരിക്കുന്ന നാട്ടുകാരൻ ബിനു പറഞ്ഞു.

ഞായറാഴ്ച്ച രാത്രി 8.15ന് അട്ടറഞ്ഞി, കതുവാപ്പറമ്പ് വീടിനടുത്തുള്ള പറമ്പിലൂടെ എന്തിനെയോ ഓടിച്ചുകൊണ്ട് പോയത് കണ്ടു എന്ന് വീട്ടിലെ ഗ്രഹനാഥൻ പറഞ്ഞു.പശു കയർ പൊട്ടിക്കുന്ന ശബ്ദം കേട്ടപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടത്. അതോടൊപ്പം കടുവയുടെ കാൽപ്പാടുകൾ മണ്ണിൽ പതിഞ്ഞതും കാണിക്കുകയുണ്ടായി.ഫോറസ്റ്റിൽ നിന്ന് മാട്ടറ വഴി കടുവയിറങ്ങിയതെന്നാണ് നിഗമനം.

എന്നാൽ ഇപ്പോൾ (5-12-2022)ഉളിക്കൽ,കൂമൻതോടിൽ കടുവയുടെ കാൽപാട് കാണുകയും പായം പഞ്ചായത്ത് പരിധിയിലെ വിളമന ഭാഗത്തും ഇതിന്റെ സാന്നിധ്യമുള്ളതായി ഉറപ്പായി.

നിലവിൽ മാട്ടറ, കൂമൻതോട്, വിളമന,പട്ടാരം,മുണ്ടയാംപറമ്പ്,ബെൻഹിൽ സ്കൂൾ ഭാഗത്ത്,മൂസാൻപീടിക എന്നിവിടങ്ങളിൽ ആണ് കടുവയെ നേരിട്ട് കാണ്മാനിടയായത്.

ഫോറസ്റ്റുകാർ കൂമൻതോടിൽ കണ്ടത് കടുവയുടെ കാൽപാദം തന്നെയാണെന്ന് പരിശോധിച്ച് സ്ഥിരീകരണം നടത്തി.അഞ്ചു മാസം മുൻപ് മാട്ടറയിൽ പുലി ഇറങ്ങിയിരുന്നു.
 
മുൻപ് മണിപ്പാറ അമേരിക്കൻ പാറയിൽ അനേകം കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെ അജ്ഞാതജീവി പിടിച്ചിരുന്നു.മലയോര മേഖലയിൽ കാട്ടുപന്നി കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം പതിവാണ്. മലയോര കർഷകർ അവരുടെ കൃഷി ഭൂമിയിൽ കാട്ടുമൃഗങ്ങളുടെ അക്രമണം കൊണ്ട് പൊറുതി മുട്ടിയിരിക്കുവാണ്. അടുത്ത കാലത്താണ് ഉളിക്കൽ പെരിങ്കിരിയിൽ രാവിലെ പള്ളിയിൽ പോയ ആളെ കാട്ടാന കൊന്നത്.
tiger foot print koomanthode ulickal
കൂമൻതോടിൽ കണ്ട കടുവയുടെ കാൽപ്പാട്.

 

Reporter
Author: Reporter