മലബാർ വികസന സമിതി ഉറിയിൽ മരിച്ച സൈനികർക്ക് സ്നേഹ ജ്വാല അർപ്പിച്ചു

0
54
Sneha jwala for soldiers who died in uri, മലബാർ വികസന സമിതി ഉറിയിൽ മരിച്ച സൈനികർക്ക്  സ്നേഹ ജ്വാല അർപ്പിച്ചു
ഫോട്ടോ: കണ്ണൂർ

കണ്ണൂർ:രാഷ്ട്രീയകാർ മത്സരിച്ച്‌ പരസ്പരം നേർക്കുനേർ പോരുവിളിച്ച് നടക്കുന്ന ഈ കാലത്ത്…

അവരിൽനിന്നും തികച്ചും വ്യത്യസ്തമായാണ് മലബാർവികസനസമിതി ഒക്ടോബർ 2 ഗാന്ധി ജയന്തിയോട് അനുബന്ധപ്പെട്ടു കണ്ണൂരിൽ സ്‌നേഹജ്വാല കൂട്ടായ്മ ഒരുക്കിയത്.

ഗാന്ധിജിയുടെ ഛായാചിത്രത്തിനുമുൻപിൽ പുഷ്പചക്രം അർപ്പിക്കുന്നതിനോടൊപ്പം ഉറിയിലെ തീവ്രവാദി അക്രമത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കു മുന്നിൽ സ്‌നേഹ ജ്വാല അർപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലുള്ള ചെറുപ്പക്കാരെ വലവീശിപിടിച്ചു തീവ്രവാദികളാക്കുന്ന പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് എക്സ് സർവീസ്മെൻ ജില്ലാ സെക്രട്ടറി സുബേദാർ ജനാർദ്ദനൻ നബ്യാർ ഈ പവിത്രമായ ചടങ്ങിൽ പറയുകയുണ്ടായി.

അഡ്വ.ബിനോയ്തോമസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. റിട്ട: നായക് മാത്യു തോമസ് വിശിഷ്ടാതിഥി ആയി.

ഫാദർ ജോസഫ് പൂവത്തോലിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. റിട്ട: ഹവിൽദാർ തങ്കച്ചൻ, പി. വി അനൂപ്,ഭരതൻ പയ്യന്നൂർ, ദിപു ജോൺ തുടങ്ങിയവർ പങ്കടുത്തിരുന്നു….

Reporter
Author: Reporter