ഇരിട്ടി: ഇന്ന് രാവിലെ ഈസ്റ്റ് പായം ടൗണിന് പരിസരത്ത് നിന്ന് കണ്ണിന് ചുറ്റും കഴുത്തിലുമായി മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ച രീതിയിൽ ഒരു തെരുവ് നായയെ കാണുവാനിടയായി.
വേദനയാൽ വാവിട്ട് കരഞ്ഞുകൊണ്ട് ഈ നായ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുൻപിൽ വരെ വന്നു നിന്നിരുന്നു.
പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവിടുന്ന് മാറി ടൗൺ പരിസരത്തിന് താഴെ ഭാഗത്തുള്ള സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വളരെ ദയനീയമായ കാഴ്ചയാണ്.
തെരുവ് നായ ആയതിനാൽ അത് കടിക്കുമോ എന്നുള്ള ഭയത്താൽ പലരും സഹായം ചെയ്യാൻ മടിക്കുന്നതായി കാണുന്നു. അതുമാത്രവുമല്ല ദയനീയമായ ഈ കാഴ്ച്ച കാണാനുള്ള മനക്കരുത്തും എല്ലാവർക്കും ഉണ്ടാകണമെന്നില്ലല്ലോ.
രാത്രി സമയങ്ങളിലും ഈ നായയുടെ ദയനീയമായ കരച്ചിൽ കേൾക്കുന്നതായി റിപ്പോർട്ടുകൾ കിട്ടിയിട്ടുണ്ട്.
തുടർന്ന് 19-07-24ന് രാവിലെ അമൽ പായം, പ്രവീൺ ജോസഫ് കാവനാടി തുടങ്ങിയവർ രമ്യ ചണിശേരിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം നായയെ രക്ഷപെടുത്തിയിട്ടുണ്ട്.