വിവാഹിതയായ യുവതിയെ ഫേസ്ബുക്ക് സുഹൃത്ത് കൊലപ്പെടുത്തി

0
61
വിവാഹിതയായ യുവതിയെ ഫേസ്ബുക്ക് സുഹൃത്ത് കൊലപ്പെടുത്തി, Sajitha Murder Pandalam, Married woman murdered by facebook friend
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പന്തളം തുളസി ഭവനിൽ സജിത കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന യുവാവ് ഒളിവിലാണ്.

പന്തളം: വാടകവീട്ടിൽ മർദനമേറ്റ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണകാരണം തലയ്ക്കടിയേറ്റതാണെന്ന് പോലീസ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പന്തളം തുളസി ഭവനിൽ സജിത കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന യുവാവ് ഒളിവിലാണ്.

കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്ന് മനസിലാക്കി.

ദീർഘകാലമായി ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.

സജിത ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. തിരുവല്ലയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന യുവതി തിരുവനന്തപുരം സ്വദേശി ഷൈജുവുമായി ഫേസ്ബുക്കിലാണ് പരിചയപ്പെട്ടത്.

വാടക വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. അയൽക്കാരുമായി യാതൊരു ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. സജിതയ്ക്ക് പരിക്കേറ്റതായി സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്.

പോലീസ് എത്തി വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കാണപ്പെട്ട സജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്വേഷണത്തിൽ അയാൾ അവളുടെ തലയിൽ അടിച്ച മരക്കഷണം കണ്ടെത്തി. ഷൈജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവ് ഒളിച്ചോടിയത്.

Reporter
Author: Reporter