ചെമ്പേരി, പുറഞ്ഞാൺ, പുലിക്കുരുമ്പ സമീപ പ്രദേശങ്ങളിൽ പുലി കറങ്ങി നടക്കുന്നു.ജാഗ്രത!

0
130
Leopard in eruveshi,ചെമ്പേരി, പുറഞ്ഞാൺ, പുലിക്കുരുമ്പ സമീപ പ്രദേശങ്ങളിൽ പുലി കറങ്ങി നടക്കുന്നു.
ഏരുവേശി ഗ്രാമ പഞ്ചായത്ത് കഞ്ഞിക്കവല അങ്കനവാടിക്കടുത്ത് പുലിയെന്ന് സംശയിക്കുന്ന മൃഗം ആടിനെ കടിച്ചു കീറി.

കണ്ണൂർ: ഉളിക്കൽ കടുവ ഇറങ്ങിയതിന് പിന്നാലെ കണ്ണൂർ ചെമ്പേരിയിലും പുലി ഇറങ്ങിയതായി സംശയം. ചിലർ ദേഹത്ത് പുള്ളികളുള്ള പട്ടിയെക്കാൾ വലിപ്പമുള്ള നീണ്ട വാലോട് കൂടിയ മൃഗത്തെ കണ്ടുവെന്ന് പറയുന്നു.

 ഞായറാഴ്ച്ച 11/12/2022 രാവിലെ ഏരുവേശി ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡിൽ വഞ്ചിയം പഞ്ഞിക്കവല അങ്കണവാടിയുടെ അടുത്തായി കോട്ടി രാഗവന്റെ വീട്ടിലെ ഗർഭിണി ആയ വലിയ ഒരാടിനെ റോഡിലൂടെ 200 മീറ്റർ ദൂരം മലയുടെ മുകളിൽ കൊണ്ടുപോയി തലയും മറ്റും കടിച്ച് കീറിയ രൂപത്തിൽ കാണുവാൻ ഇടയായി.അവിടെ പുലിയുടെ സാദൃശ്യമായ കാൽപ്പാടുകളാണ് കണ്ടത്.

 അതോടൊപ്പം ചെമ്പേരി ടൗണിൽ നിന്ന് 500മീറ്റർ ദൂരത്തിൽ മടപ്പാംതോട്ടത്തിൽ ജോസിന്റെ വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിൽ ദേഹത്ത് പുള്ളികളുള്ള പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടു എന്ന് വീട്ടുകാർ പറയുന്നു. ഫോറസ്റ്റുകാരും പോലീസും സംഭവ സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും ചെയ്തു.

ചെമ്പേരി പുറഞ്ഞാൺ റോഡിൽ ഉള്ള ഈട്ടിക്കൽ ബിജുവിന്റെ വീടിന്റെ അതിരിനോട് ചേർന്ന് ബിജുവിന്റെ ഭാര്യ പുലിയെ കണ്ടുവെന്ന് പറയുന്നു.കുടിയാന്മല പോലീസിൽ വിവരം അറിയിക്കുകയും ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ആളുകൾ വന്ന് വിവരം അന്വേഷിച്ച് മടങ്ങുകയും ചെയ്തു.

പുറഞ്ഞാൺ-പുലിക്കുരുമ്പ റോഡ് നരിയൻമാവ് 11/12/2022 വൈകിട്ട് 8മണിക്ക് പുലിയെ കണ്ടതായി വിവരം ലഭിച്ചു.

ജാഗ്രത പാലിക്കണമെന്ന് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ.ജനങ്ങൾക്ക് ഭീതി പടരുന്ന ഈ സാഹചര്യത്തിൽ വലിയ കൂടുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.

ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ
Reporter
Author: Reporter