കണ്ണൂർ മലയോര മേഖലയിൽ പുലിയും കടുവയും ഇറങ്ങിയിട്ടും പിടിക്കാനോ കാട്ടിലേക്ക് അയക്കാനോ കഴിയാതെ വനം വകുപ്പ്.

0
99
Leopard found in eruvessy,Leopard found in kudiyanmala,Leopard found in chemperi
കുടിയാന്മലയിൽ തട്ടുകുന്ന് മാങ്കുളം റോഡിലും കനകക്കുന്നിലും ഇന്ന് ’15/12/2022’ൽ പുലിയെ കണ്ടതായി വിവരം ലഭിച്ചു. ജാഗ്രത!

കണ്ണൂർ:ചെമ്പേരിയിൽ രണ്ട് ദിവസം മുൻപ് വനം വകുപ്പ് പുലിയിറങ്ങിയിട്ടില്ലെന്ന് പ്രസ്താവന ഇറക്കിയിയുന്നു.ചെമ്പേരിയിലും ഏരുവേശിയിലും പുലിയെപോലുള്ള ജീവിയെ കണ്ടതായി പലരും പറയുന്നുണ്ട്.

 ഏരുവേശി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള വഞ്ചിയത്ത് കൊട്ടി രാഘവന്റെ വീട്ടിലെ ഗർഭിണി ആയ ആടിനെ 200 മീറ്റർ മലമുകളിലേക്ക് ഏതോ ജീവി വലിച്ച് കൊണ്ടുപോയി കടിച്ച് കീറിയിരുന്നു. ചെമ്പേരിയിൽ തന്നെ പലരും പുലിയെ കണ്ടിരുന്നു.

 പട്ടിയേക്കാൾ ഉയരം ഉള്ളതും ദേഹത്ത് പുള്ളികളും നീണ്ട വാലും ഉള്ള ജീവിയെ കണ്ടെന്നും അവർ പറഞ്ഞിരുന്നു.

 പുറഞ്ഞാൺ വഴി പുലി പോയതായും വിവരം ലഭിച്ചു. നരിയൻമാവിൽ വെച്ചും പുലിയെ ജനങ്ങൾ കണ്ടിരുന്നു.വളർത്ത് മൃഗങ്ങളുടെ കരച്ചിൽ കേട്ടത് കൊണ്ടാണ് പലരുടെയും ശ്രദ്ധയിൽ പെട്ടത്.

 ഒരാഴ്ച്ച മുൻപാണ് ഉളിക്കല്ലിൽ കടുവ ഇറങ്ങിയത്. മാട്ടറ പീടികകുന്ന് ഭാഗത്ത് രാത്രിയിൽ മീൻ പിടിച്ചുകൊണ്ടിരുന്ന നാട്ടുകാരൻ ആയ ബിനു കടുവയെ കണ്ടു എന്ന് പറഞ്ഞിട്ടും കടുവ അല്ല പുലി ആണെന്ന് പ്രസ്ഥാപന വന്നിട്ട് പത്ത് ദിവസം ആയതേയുള്ളു. ഒടുവിൽ മുണ്ടിയാംപറമ്പ് കടുവ താമസം ആക്കിയപ്പോൾ.പുലിയല്ല കടുവയാണ് എന്ന് മാറ്റേണ്ടി വന്നു.

 മുണ്ടയാംപറമ്പിൽ വനപാലകർ തോക്കുമായി വന്നെങ്കിലും പുലിയെ ഓടിച്ച് കാട്ടിൽ വിടാനോ മയക്കുവെടി വെച്ച് പിടിക്കാനോ വനപാലകർക്ക് കഴിഞ്ഞിട്ടില്ല.അതുമൂലം ഭീതിയിലായ നാട്ടുകാർ ഒത്തുകൂടി മുണ്ടിയാംപറമ്പിൽ പ്രതിഷേധ സമരം സംഘടിച്ചു.മുണ്ടിയാംപറമ്പിൽ നിന്നും പുലി ആറളത്ത് എത്തിയെങ്കിലും വനപാലകർക്ക് കടുവയെ കാട്ടിലേക്ക് അയക്കാനോ അതിനെ പിടി കൂടാനോ കഴിഞ്ഞിട്ടില്ല. കടുവ അവിടെ സ്ഥിര താമസം ആക്കിയതോടെ അവിടെയും നാട്ടുകാർ പ്രതിഷേദം പ്രകടിപ്പിച്ചു.

 മലയോര മേഖലയിൽ വന്യ മൃഗങ്ങളുടെ ശല്ല്യം കാരണം കൃഷിക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ്.കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. അടുത്ത കാലത്താണ് കാട്ടാന ഉളിക്കൽ പെരിങ്കരിയിൽ പള്ളിയിൽ പോയ ആളെ കുത്തി കോലപ്പെടുത്തിയത്.
 
 ജനങ്ങളുടെ ജീവന് വരെ ആപത്തായ വന്യമൃഗ ശല്ല്യം ഇല്ലാതാക്കാൻ ഫലപ്രദമായ ഒരു നടപടി എടുക്കേണ്ടിയിരിക്കുന്നു.കടുവയെ പിടിക്കാൻ കൂടുതൽ കൂടുകൾ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ഉണ്ടായിരിക്കേണ്ടത്, അതുപോലെ വളഞ്ഞിട്ട് പിടിക്കാൻ 
നീളമുള്ള ഉടക്ക് വലയും സജീകരണങ്ങളും. പുലിയും കടുവയും നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയതോട്കൂടി ഈ ദിവസങ്ങളിൽ രാവിലെ റബ്ബർ ടാപ്പിംങിനും മറ്റും പോകുന്ന തൊഴിലാളികൾ ജോലി നിർത്തി വീട്ടിൽ ഇരിപ്പായി.
 
 വന്യ മൃഗങ്ങൾ കാരണം ജീവന് ഭീതിയില്ലാതെ നാട്ടിൽ ജീവിക്കാൻ സാധാരണകാരന് കഴിയുന്ന തരത്തിൽ ഒരു സമ്പ്രദായം വനം വകുപ്പ് ഏർപ്പാടാക്കുക തന്നെ ചെയ്യണം.
 
Reporter
Author: Reporter