ഇനി മുതൽ എൽ.ഇ.ടി. ഫ്ലൂഡ് ലൈറ്റ് നമുക്ക് തന്നെ റിപ്പയർ ചെയ്യാം..

0
124
Led flood light repair,എൽ.ഇ.ടി. ഫ്ലൂഡ് ലൈറ്റ് നമുക്ക് തന്നെ വീട്ടിൽ ഇരുന്ന് റിപ്പയർ ചെയ്യാം
ഫോട്ടോ: L.E. D ഫ്ലൂഡ് ലൈറ്റ്
ഇപ്പോൾ L.E.D ലൈറ്റ് എമിറ്റിങ് ടയോട്)ലൈറ്റുകളുടെ കാലമാണ്.ഹാലൊജൻ ലൈറ്റുകൾ L. E. D ഫ്ലൂട് ലൈറ്റുകളുടെ രൂപത്തിൽ വിപണി കീഴടക്കിയിരിക്കുന്നു.

L.E.D യുടെ ഗുണങ്ങൾ :-

ഈ ലൈറ്റുകൾ കറന്റ്‌ ബില്ല് കുറയ്ക്കുന്നു.(കുറഞ്ഞ കാറണ്ടിൽ കൂടുതൽ വെളിച്ചം നൽകുന്നു)

ഫിൽറ്റർ ചെയ്യാതെ ഏത് കളർ വേണമെങ്കിലും കിട്ടുന്നു.

നല്ല വെളിച്ചം ലഭിക്കുന്നു.

L.E.D യുടെ ദോഷങ്ങൾ :-

വില കൂടുതൽ ആണ്.കൃത്യമായ വോൾട്ടേജ് വേണം. വോൾട്ടേജ് അതികം ആയാൽ L.E.D തകരാരാകും.

എൽ. ഈ. ടി ലൈറ്റുകളുടെ ചൂട് കൂടുന്നതനുസരിച്ച്‌ കളർ മാറും.

എൽ. ഈ. ടി ലൈറ്റുകളുടെ മുൻവശത്ത് ചൂട് ഉണ്ടാകുകയില്ലെങ്കിലും പുറക് വശം ചൂട് ആകുന്നതിനാൽ ഹീറ്റ് സിൻക് ഉപയോഗിക്കുന്നു.

എൽ. ഈ. ടി ഫ്ലൂട് ലൈറ്റിൽ അടങ്ങിയിരിക്കുന്നത്.

1.     എൽ. ഈ. ടി. സ്ട്രിപ്പ് (കുറെ എൽ. ഈ. ടി. അടങ്ങിയ ബോർഡ്‌ )

2.     എൽ. ഈ. ടി. ഡ്രൈവർ (led power supply)

3.     പുറം കവർ.(ചൂട് പുറത്തേയ്ക്ക് വിടുന്നു )മുൻവശത്ത് കാണുന്ന ചില്ലിന്റെ ഭാഗം

എൽ. ഈ. ടി. സ്ട്രിപ്പിന്റെ അടിയിൽ തെർമൽ പേസ്റ്റ് തേയ്ക്കുന്നു എങ്കിലെ പേസ്റ്റിൽകൂടി ചൂട് ലൈറ്റിന്റെ പുറം കവറിലേക്ക് മാറ്റപ്പെടുകയുള്ളു. എസ്. എം. ടി. ടൈപ്  എൽ. ഈ. ടി. ബൾബ് ആണ് ഇതിൽ ഉപയോഗിക്കുന്നത് . ഇത് വാട്ടേജിൽ ആണ് കണക്കാകുന്നത്. (1/2 വാട്ട്,1വാട്ട്,2വാട്ട് )

എൽ. ഈ. ടി. ഡ്രൈവറിന്റെ ഔട്ട്പുട്ട് ടി.സി വോൾട്ട് ആണ്. അത് 24വോൾട്ട് , 36വോൾട്ട് , 100വോൾട്ട് 220വോൾട്ട് എന്നിങ്ങനെ എൽ. ഈ. ടി. സ്ട്രിപ്പിന്റെ വാട്ടേജ് അനുസരിച്ച് മാറ്റം വരുന്നു. ചില എൽ. ഈ. ടി. ഫ്ലൂഡ് ലൈറ്റിൽ എൽ. ഈ. ടി. പവർ സപ്ലൈ ആയ ഡ്രൈവർ കാണില്ല. നേരിട്ട് 220വോൾട്ട് എ.സി സപ്ലൈ എൽ. ഈ. ടി. സ്ട്രിപ്പിൽ വരുന്ന മോഡലും മാർക്കറ്റിൽ ലഭ്യമാണ്.

പൊതുവെ ഇത്തരം ലൈറ്റുകൾക്ക് വില കൂടുതൽ ആയതിനാൽ തകരാറായാൽ അത് നമുക്ക് അത്ര നല്ല കാര്യമല്ല.ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ.

L.E.D ഫ്ലൂട് ലൈറ്റ് റിപ്പയറിങ്.

ഇനി എങ്ങനെയാണ്. എൽ. ഈ. ടി ഫ്ലൂട് ലൈറ്റ് റിപ്പയർ ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. എൽ. ഈ. ടി. സ്ട്രിപ്പിൽ എൽ. ഈ. ടി. ബൽബുകൾ സീരീസ് കണക്ഷനിൽ ആണുള്ളത്.ആയതിനാൽ ഇടക്ക് ഒരു എൽ. ഈ. ടി. തകരാറ് ആയാൽ ബാക്കിയുള്ള ഒറ്റ എൽ. ഈ. ടി. പോലും കത്തില്ല.

എൽ. ഈ. ടി. ഫ്ലൂഡ് ലൈറ്റിന്റെ കവർ എങ്ങനെ തുറക്കാം.

Led flood light glass open

ഈ ലൈറ്റിന്റെ പുറത്തെ കവർ തുറക്കാൻ അറിയാതെ പലരും ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്.മുൻപിൽ ചില്ല് പാളിയാണല്ലോ അതുകൊണ്ട് അധികം ആരും അതിൽ മെനക്കെടുന്നത് കണ്ടിട്ടില്ല. ശരിയായ വിധത്തിൽ ചെയ്‌താൽ എല്ലാം നിസ്സാരം.

ഒര് കട്ടിയുള്ള പ്ലാസ്റ്റിക് ബോട്ടിൽ മിറിന്തയുടെ ബോട്ടിൽ ഉദാഹരണമായെടുക്കാം അത് മുറിച്ചെടുത്ത് ചിത്രത്തിൽ കാണുന്നപോലെ ചില്ലിന്റെ ഇടയിലൂടെ ഇട്ട് ചില്ലിന്റെയും ഫ്രയിമിന്റെയും ഇടയിൽ ഒട്ടിച്ചുവച്ച സിലികോൺ പശ ഇളക്കി കളയാം. ഗ്രീസ് റിമൂവർ പോലുള്ള സ്പ്രേ ഉണ്ടെങ്കിൽ നല്ലത് അത് അടിച്ചിട്ട് ഫോട്ടോയിൽ കാണുന്നപോലെ പച്ച പ്ലാസ്റ്റിക് ബോട്ടിൽ കഷണം വെച്ച് ഉരസി എളുപ്പം പശ നീക്കം ചെയ്യാം.

ഇനി എൽ. ഈ. ടി. ഡ്രൈവർ ഔട്ട്‌ പുട്ടിൽ ടി സി വോൾടേജ് വരുന്നുണ്ടോ എന്ന് നോക്കണം. മൾട്ടി മീറ്റർ കയ്യിൽ ഉണ്ടെങ്കിൽ ഡി.സി വോൾടേജ് ചെക്ക് ചെയ്ത് കണ്ട് പിടിക്കാം .ഡി.സി സപ്ലൈ കിട്ടുന്നുണ്ടെങ്കിൽ എൽ. ഈ. ടി. സ്ട്രിപ്പിൽ ഏതെങ്കിലും എൽ. ഈ. ടി. കത്തി പോയതാണ് .

ശരിക്കും എൽ. ഈ. ടി. സ്ട്രിപ്പിലേക്ക് നോക്കിയാൽ അതിൽ കറുത്ത കളറോ കുഴിയോ കാണാം എല്ലാ സമയത്തും കറുത്ത അടയാളം കാണണമെന്നില്ല. 3 വോൾട്ട് പവർ സപ്ലൈ വെച്ച് തകരാറ് ആയ എൽ. ഈ. ടി. എന്താണെന്ന് മനസിലാക്കി അതിന്റെ രണ്ട് അറ്റം ഷോർട്ട് ചെയ്‌താൽ മതി. ഇത് എസ്. എം. ടി. ടൈപ്പ് എൽ. ഈ. ടി. ആണ് അതുകൊണ്ട് എങ്ങനെ ഷോർട്ട് ചെയ്യും അതിന്റെ രണ്ട് അറ്റവും എൽ. ഈ. ടി.യുടെ അടിയിലായല്ലേ വരുന്നത്. അതിനും വഴിയുണ്ട്. എസ് എം ടി എൽ. ഈ. ടി. യുടെ രണ്ടട്ടതും ഉള്ള എൽ. ഈ. ടി. സ്ട്രിപ്പിലെ വെള്ള കളർ ചിരണ്ടി കളയുക അപ്പോൾ കോപ്പർ പ്ലേറ്റ് കാണാൻ സാധിക്കും .

Led flood light repair malayalam
അതിൽ ചെമ്പുകമ്പി വെച്ച് സോൾഡർ ചെയ്യാം ചിത്രത്തിലെ പോലെ. എന്ന് വെച്ചാൽ കംപ്ലയിന്റ് ആയ എൽ. ഈ. ടി. യുടെ രണ്ടറ്റവും ഷോർട്ട് ചെയ്യുക എന്നതാണ്. അപ്പോൾ സ്ട്രിപ്പിലെ ബാക്കി എല്ലാ എൽ. ഈ. ടി. യും പ്രകാശിക്കുന്നതായി കാണാം.കൂടുതൽ എൽ. ഇ. ടി. കൾ കത്തി പോയാൽ ഷോർട്ട് ചെയ്ത് ഓൺ ചെയ്യരുത് കാരണം എൽ. ഈ. ടി. കണക്ട് ചെയ്തിരിക്കുന്നത് സീരീസ് കണക്ഷൻ ആയിട്ടാണ്. അതുമൂലം കൂടുതൽ വോൾട്ടേജ് എൽ.ഈ.ടി.യിൽ പ്രവേശിക്കുന്നതിനാൽ അതികം താമസിയാതെ തന്നെ തകരാറ് ആകും. ആയതിനാൽ ശ്രദ്ധിക്കുക.ഇങ്ങനുള്ള അവസരത്തിൽ ഹീറ്റ് ഗൺ ഉപയോഗിച്ച്‌ സ്ട്രിപ്പിന്റെ അടിയിലുള്ള പ്ലേറ്റിൽ ചൂട് കൊടുത്താൽ ഒര് ഇറുക്കിയുപയോഗിച്ച് വളരെ എളുപ്പം എസ്.എം.ഡി.  എൽ. ഈ. ടി. മാറ്റി പിടുപ്പിക്കാം.ഹീറ്റ് ഗൺ ഇല്ലെങ്കിൽ സോൾഡറിങ് അയൺ സ്ട്രിപ്പിന്റെ അടിയിൽ വെച്ച് ചൂട് കൊടുത്താൽ മതി.എൽ. ഈ ടി. മാറ്റി പിടിപ്പിക്കുമ്പോൾ നെഗറ്റീവും പോസിറ്റീവും മാറി പോകാതെ ബാക്കിയുള്ള എൽ. ഈ ടി. യുടെ പൊസിഷൻ നോക്കി പിടിപ്പിക്കുക. 
 
ഇങ്ങനെ വാൾ ലൈറ്റ്, സ്പോട്ട് ലൈറ്റ് തുടങ്ങിയവയും റിപ്പയർ ചെയ്യാവുന്നതേ ഉള്ളൂ.

നിങ്ങളുടെ കയ്യിൽ മൾട്ടിമീറ്റർ ഇല്ലെങ്കിലും തകരാറ് കണ്ട് പിടിക്കാം. രണ്ട് AA ബാറ്ററിയും (ക്ലോക്കിൽ ഇടുന്ന തരം ബാറ്ററി ) ഒര് ബാറ്ററി അടാപ്റ്ററും ഉണ്ടെങ്കിൽ അതിൽ നിന്ന് വരുന്ന 3 വോൾട്ട് ഓരോ എൽ. ഈ. ടി. യിലും കണക്ട് ചെയ്ത് ചെക്ക് ചെയ്യാൻ കഴിയും . ഡി.സി സപ്ലൈ ആയതിനാൽ നെഗറ്റീവും പോസെറ്റിവും ചെക്ക് ചെയ്യുന്ന സമയം മാറി പോയാൽ എൽ.ഈ.ടി. പ്രകാശിക്കുന്നതല്ല.അപ്പോൾ മുൾട്ടിമീറ്റർ ലീഡ് പ്രോബ് രണ്ടും മാറ്റി ചെക്ക് ചെയ്യുക എൽ. ഈ. ടി. എല്ലാം വർക്കിംഗ്‌ ആണെങ്കിൽ എൽ. ഈ. ടി. ഡ്രൈവർ ഔട്ട്‌ പുട്ട് വോൾട്ടേജ് , ഔട്ട്പുട്ട് കറന്റ്‌ എത്രയാണെന്ന് നോക്കി അതിനനുസൃതമായ ഡ്രൈവർ മാർക്കറ്റിൽ നിന്നും വാങ്ങി ഘടിപ്പിക്കാവുന്നതേയുള്ളു.

 എൽ. ഈ. ടി. ഡ്രൈവർ കണക്റ്റ് ചെയ്യുമ്പോൾ എൽ. ഈ. ടി. സ്ട്രിപ്പിൽ പോസിറ്റീവ് നെഗറ്റീവ് എന്ന് മാർക്ക്‌ കാണും അത് ശ്രദ്ധിച്ചിട്ട് വേണം സോൾഡർ ചെയ്യാൻ.എൽ. ഈ. ടി. ഡ്രൈവറിന്റെ ഔട്ട്‌ പുട്ടിലെ പോസിറ്റീവ് ഏതാ നെഗറ്റീവ് ഏതാ എന്ന് സംശയം ഉണ്ടെങ്കിൽ ഒര് കാര്യം ഓർക്കുക.ചുവപ്പും കറുപ്പും വയർ ആണ് ഔട്ട്‌ പുട്ടിൽ കാണുക.

എൽ. ഈ. ടി. സ്ട്രിപ്പ് ബോർഡ്‌ (മാർക്ക്‌ ചെയ്തത് പവർ സപ്ലൈ അഥവാ ഡ്രൈവർ
കറുപ്പ് നെഗറ്റീവും ചുവപ്പ് പോസിറ്റീവും ആണ്. കയ്യിൽ മുൾട്ടിമീറ്റർ ഉണ്ടെങ്കിൽ ടി സി യിൽ വോൾട്ടേജ് അനുസരിച്ചുള്ള റേഞ്ച് സെറ്റ് ചെയ്ത് എൽ. ഈ. ടി. സ്ട്രിപ്പിന്റെ രണ്ട് അറ്റത്തും കണക്റ്റ് ചെയ്ത് നോക്കുക. മൾട്ടി മീറ്ററിന്റെ ലീഡ് പ്രോബിന്റെ ചുവന്ന കളർ ടി സി പോസിറ്റീവ് ലൈനിൽ ആണെങ്കിൽ വോൾട്ടേജ് മാത്രം മൾട്ടി മീറ്ററിന്റെ ഡിസ്പ്ലേയിൽ കാണിക്കുകയുള്ളു . അതേ സമയം മൾട്ടിമീറ്ററിന്റെ പോസിറ്റീവ് ലീഡ് പ്രോബ് ടി.സി ഔട്ട്പുട്ട് നെഗറ്റീവിൽ ആണ് കണക്റ്റ് ചെയ്തതെങ്കിൽ ഡിസ്പ്ലേയിൽ ടി സി വോൾട്ടേജിന്റെ മുൻപായി – ചിഹ്നം കാണിക്കും. അങ്ങനെ നെഗറ്റീവ് ഏതാ പോസിറ്റീവ് ഏതാന്ന് മനസിലാക്കാം.

ഇപ്പോൾ ഐഡിയ കിട്ടിയല്ലോ. എൽ. ഈ. ടി. ലൈറ്റ് കേടായാൽ ഇനി മുതൽ നിങ്ങൾക്ക് തന്നെ ശരിയാക്കിയെടുക്കാം . കാശും ലാഭിക്കാം.

സംശയങ്ങൾക്ക് കമന്റ്‌ ചെയ്യുക:-

Reporter
Author: Reporter