കോഴിക്കോട് വനിത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

0
55
കോഴിക്കോട് വനിത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി, Kozhikode woman doctor found dead, Thansiya Kozhikode
വയനാട് കണിയാമ്പറ്റയിലെ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്.

കോഴിക്കോട്: ബുധനാഴ്ച യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റയിലെ പരീതിന്റെ ഭാര്യ തൻസിയ(25)യെയാണ് രാവിലെ 10 മണിയോടെ പാലാഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡോക്ടർ കൂടിയായ തൻസിയയുടെ സുഹൃത്തിന്റേതാണ് ഫ്ലാറ്റ്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്നു തൻസിയ.

അപസ്മാരത്തിനുള്ള മരുന്നുകൾ തൻസിയ കഴിക്കാറുണ്ടായിരുന്നു. അടുത്തിടെയാണ് അവൾ വിവാഹിതയായത്.

Reporter
Author: Reporter