കോഴിക്കോട് ട്രെയിൻ തീപിടിത്തം: പ്രതി പിടിയിൽ

0
130
Kozhikode train fire: Police release sketch of suspect, ട്രെയിൻ തീ പിടുത്തം:  രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരെ തീകൊളുത്തി കൊലപ്പെടുത്തിയതായി സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

കേസിലെ നിർണായക സാക്ഷിയായ റസാഖിന്റെ സഹായത്തോടെ എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാചിത്രത്തിലുള്ളതിനോട് സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായി റിപ്പോർട്ടുകളുണ്ട്.

പൊലീസ് ആശുപത്രിയിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. അധികം താമസിക്കാതെ തന്നെ കണ്ണൂരിൽ നിന്നും പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫി എന്ന നോയിടക്കാരനെ പോലീസ് പിടിക്കുകയുണ്ടായി. കോഴിക്കോട് താമസിക്കുന്ന ഇയാൾ കെട്ടിട നിർമാണ മേഖലയിൽ ആണ് ജോലി ചെയ്തിരുന്നത്.

അക്രമി ചുവന്ന ഷർട്ടും കറുത്ത ചെടിയുടുത്ത മെലിഞ്ഞ മനുഷ്യനാണെന്ന് ട്രെയിൻ യാത്രക്കാർ ഞായറാഴ്ച പറഞ്ഞു. ഞായറാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിന്റെ D1 കോച്ചിനുള്ളിലാണ് സംഭവം.

യുപിയിൽ നിന്നുള്ളയാളാണെന്ന് പോലീസ് സംശയിക്കുന്ന പ്രതി സഹയാത്രികനെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാൾ കോച്ചിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീയും കൈക്കുഞ്ഞുമുൾപ്പെടെ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. റെയിൽവേയ്‌ക്കൊപ്പം ആഭ്യന്തര വകുപ്പും ദേശീയ അന്വേഷണ ഏജൻസികളും സംഭവത്തിന്റെ വിശദാംശങ്ങൾ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം കേന്ദ്രസർക്കാർ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എംപി പാർലമെന്റിൽ പറഞ്ഞു.

Reporter
Author: Reporter