കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ കോഴിക്കോട്ടെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.
അതിജീവിച്ച പെൺകുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പ്രതികൾ ഒളിവിലാണ്.
ഇരുവരെയും പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
പരാതി പ്രകാരം പെൺകുട്ടിയെ സുഹൃത്തുക്കളോടൊപ്പം അവരുടെ മുറിയിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് അവളെ ബലമായി മദ്യം കുടിപ്പിക്കുകയായിരുന്നു.
പിന്നീട്, അതിജീവിച്ച പെൺകുട്ടി മദ്യലഹരിയിലാണെന്ന് ഉറപ്പാക്കിയ ശേഷം രണ്ട് സുഹൃത്തുക്കളും അവളെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെ യുവതിയെ ബസ്ഉ സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.
പരാതിയിൽ കസബ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ എല്ലാ വിശദാംശങ്ങളും പോലീസ് ശേഖരിക്കുകയും ഇരുവരുടെയും ചില സിസിടിവി ദൃശ്യങ്ങൾ എടുക്കുകയും ചെയ്തു.
അവ ഉപയോഗിച്ച് ഉടൻ തന്നെ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പെൺകുട്ടി മൂന്നാം വർഷം നഴ്സിംഗ് വിദ്യാർത്ഥിയാണ്.
നേരത്തെ സ്കൂളിൽ സഹപാഠികളായിരുന്ന ആൺ സുഹൃത്തുക്കളാണ് പെൺകുട്ടിയെ തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയും മൃഗീയമായി ബലാത്സംഗം ചെയ്യുകയും ചെയ്തത് എന്നാണ് റിപ്പോർട്ട്.