മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ച് പ്രേമൻ അന്തരിച്ചു.

0
56
മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ച് പ്രേമൻ അന്തരിച്ചു.
ഇനി ഈ ചിരി ഓർമകളിൽ മാത്രം.
 
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ ഹാസ്യ കഥാപാത്രമായി നമ്മുടെ ഹൃദയം കീഴടക്കിയ കൊച്ചു പ്രേമൻ എന്ന അനശ്വര നടൻ വിട വാങ്ങി. (3ഡിസംബർ2022).അദ്ദേഹത്തിന്റെ പ്രായം 68വയസ് ആയിരുന്നു.ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൊച്ച് പ്രേമൻ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു.

 

955-ൽ തിരുവനന്തപുരത്തെ പേയാട് കളമഠത്തിൽ ശിവരാമൻ ശാസ്ത്രിയുടെയും ടി എസ് കമലത്തിന്റെയും മകനായി ജനിച്ച കൊച്ചു പ്രേമൻ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിക്കുകയും വൈകാതെ മലയാള നാടകവേദിയുടെ ഒരു പ്രധാന ഘടകമായി ഉയർന്നു വരികയും ചെയ്തു. 

 

നാടക ട്രൂപ്പുകളിലെ ചെറിയ ജീവിതത്തിന് ശേഷം മുഹമ്മദ്‌ മണിയുടെ രചനയിൽ ഏഴു നിറങ്ങൾ (1979) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.  തിളക്കം, കല്യാണരാമൻ, തെങ്കാശിപട്ടണം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ വന്ന അദ്ദേഹം താമസിയാതെ മലയാള ചലച്ചിത്ര മേഖലയിൽ തന്റേതായ ഇടം നേടി.

 

 ടെലിവിഷൻ മേഖലയിലെ അവിഭാജ്യഘടകം കൂടിയായിരുന്നു കൊച്ചു പ്രേമൻ.

ഹാസ്യ കഥാപാത്രങ്ങൾ നന്നായി അഭിനയിക്കുന്ന കൊച്ചു പ്രേമൻ മൂന്നുറിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

തന്റെതായ അഭിനയ മികവ് കൊണ്ട് കൊച്ച് പ്രേമൻ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജനങ്ങളുടെ പ്രിയ താരമായി മാറി.അഭിനയം കൂടാതെ ഒട്ടേറെ നാടകങ്ങളിലും സ്റ്റേജ് ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

 

 പ്രേംകുമാർ ആണ് യഥാർത്ഥ പേര് തന്റെകൂടെ നാടകത്തിൽ അഭിനയിക്കുന്ന ആൾക്കും അതേ പേര് ആയതിനാൽ കൊച്ച് പ്രേമൻ എന്ന കഥാപാത്രത്തിലെ പേര് തന്റെ ഉയരക്കുറവിന് അനുയോഗ്യമായതിനാൽ അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.

 

കൊച്ച് പ്രേമന്റെ പ്രസിദ്ധമായ നാടകങ്ങളിൽ ഒന്നാണ് അമൃതം ഗമയ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി നാടകമെഴുതിയത്. കൊച്ച് പ്രേമൻ തന്നെ സംവിധാനം ചെയ്ത ഈ നാടകം ഹിറ്റ്‌ ആയതോടെ അടുത്ത നാടകം എഴുതി തുടങ്ങി.

 

 1984-ൽ മലയാളം ടെലിവിഷൻ അഭിനേതാവായ ഗിരിജ പ്രേമനെ അദ്ദേഹം വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകൻ പി ജി ഹരികൃഷ്ണനാണ്.

 

 

Reporter
Author: Reporter