അഡ്വ. ബിനോയ്‌ തോമസിന് മികച്ച സാമൂഹിക പ്രവർത്തകനുള്ള ഇന്റർനാഷണൽ അവാർഡ്

0
109
Maja Koene Social Activist Award 2022,Adv. Binoy Thomas Rashtriya Kisan Mahasangh Kerala State Chairman,രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​നായ അ​ഡ്വ. ബി​നോ​യ് തോ​മ​സ്
സ്വിറ്റ്സർലന്റ് CESCl യും ഇന്ത്യൻ CESCl യും ചേർന്ന് നൽകുന്ന മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2022 – ലെ മയാ കോനേ അവാർഡ് ലഭിച്ചതിൽ രാഷ്ട്രീയ കിസാൻ മഹാ സംഘ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആദരം ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസിൽ നിന്ന് ബിനോയ്‌ തോമസ് ഏറ്റുവാങ്ങിയപ്പോൾ.

കണ്ണൂർ: തമിഴ്നാട്ടിലും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലു​മാ​യി​ പ്ര​വ​ർ​ത്തിച്ചു വരുന്ന സെ​ന്‍റ​ർ ഫോ​ർ എ​ക്സ്പീ​രി​യ​ൻ​സിം​ഗ് സോ​ഷ്യോ ക​ൾ​ച്ച​റ​ൽ ഇ​ന്‍റ​റാ​ക്ഷൻ(​സി​ഇ​എ​സ്‌​സി​ഐ) ന​ൽ​കിയ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള 2022ലെ ​മ​യാ കോ​നേ ദേ​ശീ​യ അ​വാ​ർ​ഡ് രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​നായ അ​ഡ്വ. ബി​നോ​യ് തോ​മ​സി​ന് ല​ഭി​ച്ചു.

2008 മു​ത​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽനി​ന്നുമുള്ള മൂ​ന്നുല​ക്ഷ​ത്തി​ൽ​പ്പ​രം ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നി​ലെ​ത്തി​ച്ച് ന​ൽ​കി ആ​നു​കൂ​ല്യം വാ​ങ്ങി​ക്കൊ​ടു​ക്കുകയുണ്ടായി.

ഒ​ന്നാം ക​ർ​ഷ​ക ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ 53 സ്ഥ​ല​ത്ത് സി​റ്റിം​ഗ് ന​ട​ത്തി ക​ർ​ഷ​കരുടെ പ്ര​ശ്ന​ങ്ങ​ൾക്കുള്ള പ​രി​ഹാ​ര​ങ്ങൾ ​വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റുകൾക്ക് സമർപ്പിക്കുകയും ചെ​യ്ത​തു​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

സി​ഇ​എ​സ്‌​സി​ഐ ചെ​യ​ർ​മാ​ൻ എ​സ്.​സി. ബെ​ഹ​ർ പ്ര​ശം​സാപ​ത്ര​വും, ഡ​യ​റ​ക്ട​ർ മേ​ജ​ർ കു​ഡേ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്) മെ​മെ​ന്‍റോ​യും ര​ക്ഷാ​ധി​കാ​രി ര​ജ​നീ​ഷ് കു​മാ​ർ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

നേരത്തെ അഡ്വ: ബിനോയ്‌ തോമസ് കണ്ണൂരിൽ മലയോര മേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസിലാക്കി നാടിന്റെ വികസനത്തിന്‌ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും അതിനായി മലബാർ വികസന സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാർ മുതലെടുപ്പിന് വേണ്ടി നാടിനെയും ജനങ്ങളെയും ചൂഷണം ചെയ്ത് ജീവിക്കുന്ന ഈ കാലഘട്ടത്തിൽ തികച്ചും വ്യത്യസ്തമായ പ്രവർത്തന ശൈലിയോടുകൂടി തന്റെതായ വ്യക്തിത്വത്തോടെ കർഷകന്റെയൊപ്പം നിൽക്കുകയും തന്നെകൊണ്ട് കഴിയും വിധം അവർക്കുവേണ്ടത് നേടികൊടുക്കാൻ ശ്രമിക്കുന്ന

ഇവരാണ് യാഥാർത്ത സാമൂഹിക പ്രവർത്തകൻ എന്ന് നമുക്ക് പറയാതെയിരിക്കാൻ കഴിയില്ല. ഇങ്ങനുള്ള പ്രവർത്തകരെയാണ് നമ്മുടെ നാടിനാവശ്യം.

Reporter
Author: Reporter