സ്കൈ ബസ് സർവീസ് ബാംഗലൂരിൽ..

0
59

Sky Bus Bangalore Model
ഇതാണ് സ്കൈ ബസിന്റെ മാതൃക


ബംഗളൂരുഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി പുതിയ ഒര് ആശയം കൊണ്ട് വരാൻ ശ്രമിക്കുകയാണ് കർണാടക.

 മറ്റ് രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന സ്കൈ ബസ്സ് സർവീസ് എന്ന ആശയം കൊണ്ട് വരാനാണ് കർണാടക ശ്രമിക്കുന്നത്പുതിയ റോഡുകള്‍ നിര്മ്മിക്കുന്നതിനേക്കാള്‍ കുറച്ച് സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രത്യേകത.

മെട്രോയ്ക്ക് സമാനമായ പാലം ആണ് സ്കൈ ബസിന് വേണ്ടത്ആയതിനാൽ മെട്രോ തൂണുകൾ പ്രത്യേക രീതിയിൽ പണിത് മേലെ മെട്രോ സർവീസും കീഴെ സ്കൈ ബസ് സർവീസ് നടത്താൻ കഴിയും.

  ബംഗലൂര് ഇപ്പോൾ ഉള്ള ഗതാകത കുരുക്ക് കുറയ്ക്കാൻ  പദ്ധതി മൂലം പറ്റിയേക്കുംഇപ്പോൾ ഐടി കമ്പനികള്‍ അടക്കം ഹൈദരാബാദിലേക്ക് ചുവട് മാറ്റുന്ന സാഹചര്യത്തില്‍ പുതിയ മാര്ഗങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമായി കഴിഞ്ഞു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ്  ആശയതത്തെക്കുറിച്ച്‌ പറഞ്ഞത്.ഗതാഗത വികസനം സംബന്ധിച്ച ദേശീയ ശില്പശാലയ്ക്കിടെയാണ് സ്കൈ ബസ് ആശയം അവതരിപ്പിച്ചത്.

 പദ്ധതിയെക്കുറിച്ച്  പഠനം നടത്താന്‍ ഏജന്സിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ഉണ്ടാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

സ്കൈ ബസ് പദ്ധതി നടപ്പാക്കണമെന്ന് നേരത്തെയും പലകോണുകളില്‍ നിന്ന് പലരും ആവിശ്യം ഉന്നയിച്ചിരുന്നു.
ഇതിന്റെ പ്രധാന വെല്ലുവിളി കനത്ത ചിലവ് ആണ്.

ഏതായാലും നമുക്ക് കാത്തിരുന്നു കാണാം….

 

Reporter
Author: Reporter