പത്മകുമാറിന്റെ ഫാംഹൗസ് ജീവനക്കാരിയുടെ ഭർത്താവിന് മർദ്ദനം

0
184
K.R Pathmakumar, Child Kidnap kerala, Father of anupama pathman, Padmakumar kidnap
K.R Pathmakumar

കൊല്ലം: ആറുവയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കെ.ആർ.പത്മകുമാറിന്റെ ഫാംഹൗസിലെ ജീവനക്കാരിയായ ഷീബയുടെ ഭർത്താവിനും സഹോദരനുമെതിരെ അക്രമണം.

ഷീബയുടെ ഭർത്താവ് ഷാജി, സഹോദരൻ ഷിബു എന്നിവർ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ എത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചിട്ട ശേഷം അക്രമികൾ ഇവരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച ഷാജിക്കും ഭാര്യയ്ക്കും വധഭീഷണി ഉണ്ടായിരുന്നു, “നിങ്ങളുടെ ഭാര്യക്ക് ഒരു ശവപ്പെട്ടി തയ്യാറാക്കുക” എന്ന് ഫോൺ വിളിച്ചയാൾ പറഞ്ഞു. ഈ ഭീഷണിയെ തുടർന്നാണ് ആക്രമണം, വിളിച്ചയാളുടെ ഫോൺ നമ്പർ ഉൾപ്പെടെ പറവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതിനിടെ, ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ തുടരന്വേക്ഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആർ.നിശാന്തിനി ഉത്തരവിറക്കി.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തും. കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ചിന്റെ നിർദേശം പരിഗണിച്ച് അന്വേഷണത്തിന്റെ വ്യാപ്തി വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം.ആർ.അജിത്കുമാർ, എല്ലാ പ്രതികളെയും പിടികൂടിയതായി വെളിപ്പെടുത്തി.

എന്നാൽ, കോടികളുടെ ആസ്തിയുള്ള കുടുംബം സാധാരണ കുടുംബത്തിലെ കുട്ടിയെ 10 ലക്ഷം രൂപയ്ക്ക് തട്ടിക്കൊണ്ടുപോയെന്ന പോലീസിന്റെ മൊഴിയിൽ സംശയം ഉയർന്നിട്ടുണ്ട്.

പത്മകുമാർ (52), ഭാര്യ അനിത കുമാരി (45), മകൾ അനുപമ പത്മകുമാർ (20) എന്നിവരാണ് നവംബർ 27ന് ആറുവയസുകാരി അഭിഘേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയതും തുടർന്ന് പണം ആവിശ്യപ്പെട്ടതും.

പത്മകുമാറിന്റെ ഭാര്യ അനിത തന്റെ അമ്മയുടെ വീടിന്റെ പ്രമാണം കൈക്കലാക്കിയെന്ന് അമ്മ തന്നെ നേരിട്ട് ഈ അവസരത്തിൽ പരാതി പറയുന്നുണ്ട്.

വളരെ വിധക്തമായാണ് ഇവർ കിഡ്നാപ്പ് പ്ലാൻ ചെയ്തത്. ഒടുവിൽ എല്ലാം പൊളിഞ്ഞു പിടിയിലായി.

സ്വന്തം ഫോൺ ഉപയോഗിക്കാതെ ഒരു പലചരക്കുകടയിലെ സ്ത്രീയുടെ ഫോൺ കൈക്കലാക്കി കുട്ടിയുടെ അമ്മയുടെ ഫോണിൽ വിളിച്ച് 10 ലക്ഷം രൂപ റെഡി ആക്കാൻ പറഞ്ഞപ്പോൾ അവർ കരുതിയില്ല. സ്വന്തം ശബ്ദം റെക്കോർഡ് ആകുമെന്ന്..

അനുപമ പത്മൻ തട്ടിപ്പ് കാരിയോ?

Anupama Padman, anupama pathman, anupama kidnap, Dog Lover
Anupama Pathman

പത്മകുമാറിന്റെയും അനിതയുടെയും ഏക മകളാണ് അനുപമ പത്മൻ(20). ഇരുപത് വയസ് പ്രായം. മാതാപിതാക്കളോടൊപ്പം കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ മുഖ്യ പങ്കാളി.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള അനുപമ ആളൊരു ബുദ്ധിമതി ആണ്. സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടി. ഇവർ നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്. ഇവർ തെരുവ് നായ്ക്കളെ സ്നേഹിക്കുന്നു..

ഈ നായ്ക്കളുടെയെല്ലാം ഫോട്ടോ എടുത്ത് തന്റെ വെബ്സൈറ്റിൽ പോസ്റ്റ്‌ ചെയ്യുന്നു. നായ്ക്കളെ വളർത്താൻ ഭൂമി മേടിക്കണം എന്ന് അതിൽ എഴുതി ചേർക്കുന്നു.

ആ ഭൂമിയിൽ നായ്ക്കൾക്ക് താമസിക്കാൻ ഒരു കൂട് പണിയണമെന്നും അതോടൊപ്പം സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നും പോസ്റ്റ്‌ ചെയ്യുന്നു.

അതിനായി കാശ് വേണമെന്നും പറഞ്ഞ് അക്കൗണ്ട് നമ്പർ കൊടുക്കുന്നു. അതോടൊപ്പം അമേരിക്കൻ വിലാസവും. നാട്ടിലുള്ളവരുടെ കാശ് വേണ്ട അമേരിക്കയിലെ കാശ് ആണ് ഇവർ പ്രതീക്ഷിക്കുന്നത്.

നായ്ക്കളെ സ്നേഹിക്കുന്ന അമേരിക്കക്കാർ എത്ര പേര് ഈ അക്കൗണ്ട് നമ്പറിൽ കാശിട്ടിട്ടുണ്ടെന്ന് ഒന്ന് അന്വേഷണം നടത്തിയാൽ അറിയാൻ പറ്റുന്നതേയുള്ളു.

മറ്റ് പലരുടെയും വീഡിയോസ് യൂട്യൂബിൽ ഇട്ട്. ഏതാനും കുറച്ച് വീഡിയോസിൽ നിന്ന് തന്നെ 5ലക്ഷം വരെ മാസ വരുമാനമുണ്ടാക്കുന്ന ഈ മിടുക്കിയുടെ ബുദ്ധി അപാരം തന്നെ.

അമേരിക്കയിൽ നിന്നുമുള്ളവരുടെ വ്യൂസ് വഴിയാണ് കൂടുതൽ പണം കിട്ടുന്നത്. പക്ഷെ യൂട്യൂബ് അത് കയ്യോടെ പൊക്കി.അതോടെ പണം കൊടുക്കൽ നിർത്തി വെച്ചു.

യൂട്യൂബ് വരുമാനം നിലച്ചത് മൂലമാണോ മാതാപിതാക്കളുടെ നിർദ്ദേശ പ്രകാരം കിഡ്നാപ്പില്ലോട്ട് തിരിഞ്ഞത്തെന്ന് ഇനിയും കാര്യങ്ങൾ പുറത്ത് വരാനുണ്ട്.

പോലീസ് പറയുന്നത് പണം ആവിശ്യപ്പെട്ടിട്ട് ഒരു വട്ടമേ കുട്ടിയുടെ അമ്മയുടെ മൊബൈലിൽ ഇവർ കാൾ ചെയ്തുള്ളു എന്ന്. പക്ഷെ ചാനലുകളിൽ രണ്ട് കാൾ വന്നത് കണ്ടിരുന്നു.

കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ദുരൂഹത ഇപ്പോളും നിലനിൽക്കുന്നു. സത്യങ്ങൾ പുറത്ത് വരട്ടെ കാത്തിരുന്ന് കാണാം.

Reporter
Author: Reporter