കേരളത്തിൽ റംസാൻ മാസപ്പിറവി, മുസ്ലീങ്ങൾ നാളെ വ്രതമാരംഭിക്കും

0
80
Ramzan fasting will start from tomorrow,റംസാൻ നോമ്പ് നാളെ മുതൽ തുടക്കം കുറിക്കും
കേരളത്തിലെ മുസ്‌ലിംകൾ റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആദ്യ ദിനം നാളെ ആചരിക്കും

തിരുവനന്തപുരം: കേരളത്തിലെ മുസ്ലീങ്ങൾ വിശുദ്ധ റംസാൻ വ്രതാനുഷ്ഠാനം വ്യാഴാഴ്ച ആരംഭിക്കും. മലപ്പുറം കാപ്പാട് ബീച്ചിൽ റംസാൻ തുടക്കം കുറിക്കുന്ന ആദ്യ ചന്ദ്രക്കല ദർശിച്ചതായി അറിയിച്ചു.

കേരളത്തിലെ മുസ്‌ലിംകൾ റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആദ്യ ദിനം നാളെ ആചരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുര എ.പി.അബൂബക്കർ മുസ്‌ലിയാർ, കോഴിക്കോട് പാളയം ഇമാം വി.പി. മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിഅറിയിച്ചു.

സൗദി അറേബ്യയിലും നാളെ റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആദ്യ ദിനം തുടക്കം കുറിക്കും.

Reporter
Author: Reporter