തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തിൽ നിന്ന് ചാടി പ്രതി മരിച്ചു

0
111
The defendant died after jumping from a police vehicle that was running in Thrissur,ഓടുന്ന പോലീസ് വാഹനത്തിൽ നിന്ന് ചാടി പ്രതി മരിച്ചു
തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(32)യാണ് മരിച്ചത്

തൃശൂർ: പോലീസ് വാഹനത്തിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ പ്രതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(32)യാണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനുവിനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സനു മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരത്ത് കൊലപാതകം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് സനുവെന്ന് പോലീസ് പറഞ്ഞു.

Reporter
Author: Reporter