ഡോ. രജിത് കുമാറിന്റെ പുതിയ മലയാളം സിനിമ: ‘പേപ്പട്ടി’

0
104
Dr. Rajith Kumar's new Malayalam movie: Peppatti, ഡോ. രജിത് കുമാറിന്റെ പുതിയ മലയാളം സിനിമ: 'പേപ്പട്ടി'
ഫോട്ടോ: ‘പേപ്പട്ടി’ എന്ന സിനിമയുടെ മൂന്നാമത്തെ പോസ്റ്റർ

എറണാകുളം: സലിം ബാബ സംവിധാനം ചെയ്യുന്ന ഡ്രീം പ്രൊജക്റ്റ്‌ ആയ “പേപ്പട്ടി“എന്ന സിനിമയുടെ മൂന്നാമത്തെ പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു.

ഇത് മലയാളത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന സിനിമ ആണെന്നാണ് അവകാശപ്പെടുന്നത്.

ഈ സിനിമയിൽ രണ്ടായിരത്തോളം സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റുകളെ ഉൾക്കൊള്ളിച്ചു കൊണ്ടുതന്നെ ഒരു മൾട്ടിസ്റ്റാർ ഫിലിം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

മാർഷൽ ആർട്ടിൽ കഴിവു തെളിയിച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് യഥാർത്ഥമായ തരത്തിലുള്ള സംഘടനം ആയിരിക്കും ഈ സിനിമയിൽ.

എറണാകുളം, ആലുവ, പെരുമ്പാവൂർ, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലൂടെ 45ദിവസത്തെ ഷൂട്ടിൽ തീർക്കുവാൻ വേണ്ടിയുള്ള പ്രീ പ്രൊഡക്ഷൻ വർക്ക്‌ നടന്നുകൊണ്ടിരിക്കുകയാണ്.

ഡോ. രജിത് കുമാർ അഭിനയിക്കുന്ന ഈ മ ലയാള സിനിമയിൽ മറ്റു നിരവധി താരങ്ങളും ഏതാനും പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ബാബ ഫിലിം കമ്പനിയുടെ ബാനറിൽ ഇറങ്ങാനിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഏപ്രിൽ 27′ നാണ് ആരംഭിക്കുക.

Reporter
Author: Reporter