100 രൂപ കൂലി അധികമായി ചോദിച്ചതിന് വയനാട്ടിലെ ആദിവാസി തൊഴിലാളിയെ ഭൂവുടമ മർദ്ദിച്ചു

0
76
100 രൂപ കൂലി അധികമായി ചോദിച്ചതിന് വയനാട്ടിലെ ആദിവാസി തൊഴിലാളിയെ ഭൂവുടമ മർദ്ദിച്ചു,Wayanad tribal labourer assaulted by landowner for asking Rs 100 extra in wages
ബാബുവിന്റെ മൂന്ന് പല്ലുകൾ നഷ്ട്ടമാവുകയും പരിക്കുകൾ പറ്റുകയും ചെയ്തു.

വയനാട്: കേരളത്തിൽ വയനാട് ജില്ലയിൽ ഒരു ആദിവാസി തൊഴിലാളി കുരുമുളക് പറിക്കുന്നതിന് കൂലിയായി 100 രൂപ അധികം ആവശ്യപ്പെട്ടതിന് ഭൂവുടമയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.

വയനാട്ടിലെ അമ്പലവയൽ നീർച്ചാൽ കോളനിയിൽ താമസിക്കുന്ന ബാബുവിനാണ് മഞ്ഞപ്പാറ കരുവളം ഹൗസിൽ അരുണിന്റെ ആക്രമണത്തിൽ മൂന്ന് പല്ലുകൾ നശിക്കുകയും മുഖത്ത് മറ്റ് പരിക്കുകളും ഏറ്റത്.

അരുൺ തനിക്ക് 1000 രൂപ വാഗ്ദാനം ചെയ്തിട്ട്, കേസ് പിൻവലിക്കണമെന്നും വീഴ്ച്ചയിൽ പരിക്കേറ്റതാണെന്ന് പറയണമെന്നും ബാബുവിനോട് പറഞ്ഞു.

“കൂലിയായി 100 രൂപ കൂടി വേണമെന്ന് ഞാൻ പറഞ്ഞു, എന്നിട്ട് എന്റെ മുഖത്ത് ചവിട്ടുകയും മർദിക്കുകയും ചെയ്തു”, മുഖത്തെ മുറിവുകൾ കാണിച്ച് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാൽ, ഒരു എസ്‌സി/എസ്ടി പ്രൊമോട്ടറാണ് പോലീസിൽ വിവരം അറിയിച്ചത്. ഞായറാഴ്ചയാണ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒളിവിലുള്ള അരുണിനെതിരെ പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Reporter
Author: Reporter