മലയോര മേഖലയിൽ വന്യമൃഗ അക്രമണം കൂടുന്നു

0
152
മലയോര മേഖലയിൽ വന്യമൃഗ അക്രമണം കൂടുന്നു, wild animal issues in kerala
മലയോര മേഖലയിൽ ഭീതിയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.

കേരളം: ഓരോ ദിവസവും കേരളത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഞെട്ടിക്കുന്നതാണ്. മലയോര മേഖലയിൽ താമസിക്കുന്നവരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്.

കേരളത്തിൽ വന്യമൃഗ ആക്രമണം കൂടുതലായി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് പാലക്കാട്, വയനാട്, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലാണ്. കണ്ണൂരിലും അക്രമണങ്ങൾ തുടരുന്നുണ്ട്.

കേരളത്തിലെ വന്യമൃഗങ്ങളുടെ എണ്ണം അടുത്ത കാലത്തായി വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. പക്ഷെ വന വിസ്ത്രിതി വർധിച്ചിട്ടും അവയ്ക്ക് ഉൾകൊള്ളാൻ ഇടമില്ലാതായതോടെയാണ് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത്.

ഔദ്യോഗികകണക്കുകൾ പ്രകാരം കേരളത്തിൽ 190 കടുവകൾ ഉണ്ടായിരുന്നു. എന്നാൽ 150-തിലേറെ കടുവകൾ വയനാട് വന്യജീവി സങ്കേതത്തിലുണ്ടെന്നാണ് അടുത്തിടെ പുറത്ത് വന്ന വിവരം.ഈ വിവരം ചീഫ് വെറ്റിനറി സർജൺ ശരി വെച്ചിട്ടുണ്ട്.

കേരള വനം വകുപ്പിന്റെ കണക്കനുസരിച്ച് 2021-22’ൽ മൃഗങ്ങളുടെ ആക്രമണങ്ങൾ മൂലമുള്ള മനുഷ്യ നഷ്ട്ടതിന് 144 നഷ്ട്ടപരിഹാര കേസുകൾ ഫയൽ ചെയ്തതായാണ് റിപ്പോർട്ട്‌.

ഫെബ്രുവരി 14ന് കണ്ണൂർ നെല്ലികുറ്റിയിൽ ഒരു പട്ടിയെ പുലിയാണെന്ന് സംശയിക്കുന്ന മൃഗം കടിച്ചു കീറിയത് റിപ്പോർട്ട്‌ ചെയ്യാനെത്തിയ റിപ്പോർട്ടർ അനീഷ്‌ പുളിക്കലിനെ പരിസര പ്രദേശത്തുള്ള തെരുവ് നായ കടിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം കർണാടക കേരളം അതിർത്തിയിൽ കാപ്പിതോട്ടത്തിൽ ഒരുമിച്ച് ജോലിക്ക് പോയ അച്ഛനും മകനും നേരെ കടുവയുടെ അക്രമണം ഉണ്ടായി.

മകനെ കൊന്നിട്ട് കാല് കടിച്ചെടുത്തുകൊണ്ടുപോയ കടുവയുടെ മുന്നിൽ നിന്ന് ഭാഗ്യം കൊണ്ടാണ് അച്ചൻ മധു രക്ഷപെട്ടത്.

ഇപ്പോളും ഭയം വിട്ട് മാറാതെയാണ് മധു. ഒപ്പം തന്റെ പൊന്നോമന കണ്മുൻപിൽ കിടന്ന് പിടഞ്ഞ് മരിക്കുന്നത് കാണാനിടയായ ഞെട്ടലും.

കാപ്പിതോട്ടത്തിൽ മരിച്ചുകിടക്കുന്ന മധുവിന്റെ മകന്റെ(ചേതൻ 18 വയസ്) മൃതുദേഹം ഏറ്റെടുക്കാൻ പോയ മുത്തച്ഛൻ രാജനെയും മണിക്കൂർ വ്യത്യാസത്തിൽ ആണ് കടുവ കടിച്ചു കീറി കൊന്നത്. കർണാടക വനപാലകർ കടുവയെ വെടി വെച്ചിട്ടു.

ഇത് കേരള ബോർഡറിൽ നടന്ന സംഭവം.കേരളത്തിലെ കാര്യം ദയനീയമാണ്. കണ്ണൂർ ഉളിക്കല്ലിൽ കടുവ ഇറങ്ങിയപ്പോൾ കടുവ അല്ല കാട്ടുപൂച്ചയാണെന്ന് പറഞ്ഞ വനം വകുപ്പാണ് നമുക്കുള്ളത്.

രണ്ട് ദിവസം മുൻപ് കൊട്ടിയൂർ, അമ്പായത്തോട് കുഞ്ഞിക്കണ്ണന്റെ പശു കിടാവിനെ ആണ് പുലി കടിച്ചുകൊന്നത്.ഇത് കൊട്ടിയൂരിൽ ഒരാഴ്ചക്കിടയിലുള്ള രണ്ടാമത്തെ സംഭവം ആണ്.

കഴിഞ്ഞ ദിവസം വയനാട് നെൻമേനി പഞ്ചായത്തിൽ അമ്പലവയലിനടുത്ത് കടുവ പത്തു കിലോമീറ്ററുകൾ കടന്ന് നാട്ടിൽ വന്ന് മൂരി കിടാവിനെ കടിച്ചുകൊല്ലുകയും. പിറ്റേന്ന് അതേ സ്ഥലത്ത് വന്ന് കിടാവിന്റെ ശരീരഭാഗങ്ങൾ തിന്നിട്ട് പോയിരുന്നു.

മാസങ്ങൾ ആയി നാട് മുഴുവൻ പരിഭ്രാന്തി പടർത്തി കടുവയുടെയും പുലിയുടെയും ആനയുടെയും കാട്ടു പന്നിയുടെയും അഴിഞ്ഞാട്ടമാണ് മലയോര മേഖലയിൽ നടക്കുന്നത്.

മലയോര മേഖല മാത്രമല്ല നഗര പ്രദേശത്തും പുലിയും കടുവയും കാട്ടുപന്നിയും കടന്നുവരുന്നുണ്ട്.

കാട്ടുപന്നിയുടെ അക്രമണത്തിൽ മലയോര ജനത പൊറുതി മുട്ടിയിരിക്കുന്നു. കാട്ടുപന്നികൾ ഒരു കടുവയെ കടിച്ചുകൊല്ലുന്ന കാഴ്ച്ച അടുത്ത ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളുടെ ആവസ്ഥയാണ് ദയനീയം.

ഇന്ന് പെരുമ്പുന്നയിൽ മണിയാണിയിൽ പള്ളിയുടെ പറമ്പിൽ രാവിലെ ടാപ്പിങ്ങിന് പോയവർ കടുവയെ കണ്ടതായി പറയുന്നു.

അട്ടപ്പാടി ഷോളയൂരിലെ കത്താളക്കണ്ടി ഗ്രാമത്തിൽ രണ്ടു മാസത്തിനിടെ ഏഴു പശുക്കളെയാണ് പുലി കൊന്നത്.

ഫെബ്രുവരി 14ന് ചാരുംമൂട് തൊഴിലുറപ്പ് യോഗത്തിലേക്കാണ് കാട്ടുപന്നി കൂട്ടം ഇരച്ച് കയറിയത്.ആക്രമണത്തിൽ നൂറനാട് പാലമേൽ ഉളവുക്കാട് കലതികുറ്റിയിൽ താഴേപ്പുര സുജാത(54), വാലുതുണ്ടിൽ പടീറ്റതിൽ ലീല(55), അജി ഭവനം അമ്പിളി(48), വല്ലത്ത് കിഴക്കതിൽ സുകുമാരി( 62 ), ഗീതു ഭവനം ബിജി(51) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുജാതയെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഒരു സ്ഥലത്ത് വളർത്തുമൃഗങ്ങളെ വന്യ മൃഗം പിടികൂടി കൊന്ന് തിന്നിട്ട് പോയാലും വനം വകുപ്പ് കടുവയെ പിടിക്കുന്നതിനായി കൂട് വെക്കാൻ പെർമിഷൻ ഇല്ല എന്നാണ് പറയുന്നത്.ക്യാമറ വെച്ച് അതിൽ കടുവയുടെ സാന്നിധ്യം കണ്ടാലേ അവർക്ക് പിടിക്കാൻ അനുവാദമുള്ളൂ എന്നും.

നെൻമേനിയിൽ ആദ്യ ദിവസം കൂട് വെച്ചിരുന്നെങ്കിൽ പിറ്റേ ദിവസം അതേ സ്ഥലത്ത് വന്ന കടുവയെ പിടിക്കാമായിരുന്നു എന്നുള്ളതാണ് വാസ്തവം.

ഈ മാസം തന്നെ ധോണിയിൽ അതിരാവിലെ വന്ന കാട്ടാന കൂട്ടം കൊലപ്പെടുത്തിയ പശുവിന്റെ മുൻപിൽ വേദനയോടെ നിൽക്കുന്ന വീട്ടമ്മയുടെ മുഖം നമുക്ക് മറക്കാൻ കഴിയില്ല.

വീണ്ടും ധോണിയിൽ കാട്ടാനകൂട്ടം വന്നപ്പോൾ വനം വകുപ്പ് ആർ. ആർ. ടി. സംഘത്തെ നാട്ടുകാര് നിരവധി തവണ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു.

ഈ മാസം തന്നെ ചൂണ്ടൽ സ്വദേശി ആന്റണിയുടെ പന്നിയാറിലെ റേഷൻ കട കാട്ടാന 9 തവണയാണ് തകർത്തത്.

സാധാരണ കടയുടെ മേൽക്കൂര തകർത്താണ് കാട്ടാന കടയിലെ അരി തിന്നുന്നത്. ഇപ്രാവശ്യം കട തവിടുപൊടിയാക്കിയിട്ടാണ് കാട്ടാന കടന്നുപോയത്.

ഇതേ ആനയാണ് പിന്നീട് ശക്തിവേൽ എന്ന ഫോറസ്റ്റ് വാർഡനെ കൊലപ്പെടുത്തിയത്. ശക്തിവേൽ ഉണ്ടായിരുന്നപ്പോൾ കാട്ടാന വീടിനുനേരെ വരുമ്പോൾ ഗ്രാമവാസികൾക്ക് സിഗ്നൽ കൊടുക്കാമായിരുന്നു.

അരി കൊമ്പൻ, ചക്കര കൊമ്പൻ എന്നീ പല പേരിൽ അറിയപ്പെടുന്ന കാട്ടാനകൾ വീട് ആക്രമിക്കാൻ രാത്രിയിലും പകലും വരുന്നതുകൊണ്ട് ഒരു നാട് മുഴുവൻ ഉറക്കമില്ലാതെ ഭയന്നിരിപ്പാണ്.

ഈ മാസം തന്നെ മാങ്കുളത്തെ തോമസ് ചേട്ടന്റെ രണ്ടര ഏക്കർ കൃഷി മുഴുവൻ കാട്ടാനകൂട്ടം വന്ന് പൂർണമായും നശിപ്പിച്ചു.

കഴിഞ്ഞ ദിവസം ബത്തേരി ഓടപ്പള്ളത് കൃഷിക്കാരന്റെ മുക്കാൽ ഭാഗവും വാഴ കാട്ടാനകൂട്ടം വന്ന് തരിപ്പണമാക്കി.

കേരളത്തിന്റെ പല ഭാഗത്തും ഇതുപോലെ വന്യമൃഗ അക്രമണങ്ങൾ നടക്കുന്നു. കാട്ടാന വീട്ട് മുറ്റത്ത്‌ പ്ലാവിൽ നിന്ന് ചക്കയിട്ട് തിന്നുന്ന കാഴ്ച്ചയും മൂന്നാറിൽ കടയുടെ വാതിൽ ചവിട്ടി പൊളിച്ച് സവാളയും മൈദയും തിന്നുന്ന സംഭവം ഈ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്.

ഒരാഴ്ച്ച മുൻപാണ് മൂന്നാർ മഹാലക്ഷ്മിയുടെ റേഷൻ കട തകർത്ത് രണ്ടാം തവണയും കാട്ടാന അറിയും ഗോതമ്പും തിന്നത്.

എച്ചിപാറയിൽ കാട്ടാനാകൂട്ടം വീടും കൃഷിയും പോസ്റ്റുകളും തകർത്തു.

ഒത്തിരി സംഭവങ്ങൾ ഓരോ നിമിഷവും പുതിയതായി നടക്കുന്നു. കൃഷി നശിച്ച ആളുകളുടെ എണ്ണം ഗണ്ണ്യമായി കൂടുന്നു. തൊമ്മൻകുന്ന്, മുറ്റത്തുപ്ലാവ്, തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചതായി അറിയാനിടയായി.

ഉറങ്ങി കിടക്കുകയായിരുന്ന കുന്നത്ത് ബെന്നിയുടെ വീട് കാട്ടാന തകർത്തത് ഒരാഴ്ച്ച മുൻപാണ്.കടുവ നാട്ടിൽ വന്ന് ഒന്നിൽ കൂടുതൽ ആടുകളെ കടിച്ച് കൊന്ന സംഭവവും ഈ ദിവസങ്ങളിൽ തന്നെയാണ് നടന്നത്. ഇതുവരെ വനം വകുപ്പോ വേണ്ടപെട്ടവരോ അനങ്ങിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.

വയനാട്ടിൽ കടുവ കെണിയിൽ കുടുങ്ങി ചത്ത വിവരം ഫോറെസ്റ്റുകാരെ അറിയിച്ച ഹരികുമാറിന് ഫോറെസ്റ്റുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നു.

പറഞ്ഞാലും തീരാത്ത അത്രയ്ക്ക് സംഭവ വികാസങ്ങളാണ് കേരളത്തിൽ ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനൊരു നടപടി ഉണ്ടാകാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി കിഫ എന്ന സംഘടന മുൻപോട്ട് വന്നിട്ടുണ്ട്. ഇത് ഇഷ്ട്ടപെടാത്ത വനം വകുപ്പ് മന്ത്രി കിഫയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു.

അതിന് പിന്നാലെ കൂടുതൽ കൃഷിക്കാരും യുവ ജനങ്ങളും കിഫ(KIFA) എന്ന സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരായി മുൻപോട്ട് വരികയാണുണ്ടായത്.

കണ്ണൂർ മലയോര മേഖലയിലുള്ള എക്കോ ടൂറിസം പദ്ധതി മരവിപ്പിച്ച രീതിയിൽ ആണ്. പുലിയും കടുവയും വിലസുന്ന സ്ഥലത്തേക്ക് പോകാൻ ജനങ്ങൾ ഭയക്കുന്നതാണ് കാരണം.

Reporter
Author: Reporter