കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

0
69
Huge fire at Kottayam Medical College; patients evacuated, കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ തീ അണയ്ക്കുന്ന ദൃശ്യം.

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ വൻ തീപിടിത്തം.

പുതിയ കെട്ടിടത്തിനോട് ചേർന്നുള്ള കെട്ടിടത്തിലെ കാൻസർ വാർഡ് ഉൾപ്പെടെയുള്ള സമീപ വാർഡുകളിലെ രോഗികളെ പുക നിറഞ്ഞതിനാൽ ഒഴിപ്പിച്ചു. ആശുപത്രിയുടെ മൂന്നാം വാർഡിന് പുറകിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കോട്ടയം, സമീപ പ്രദേശങ്ങളിലെ അഗ്നിശമന യൂണിറ്റുകൾ ആശുപത്രിയിലുണ്ട്.

തീപിടിത്തം ഉണ്ടാകുമ്പോൾ 35 തൊഴിലാളികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

Reporter
Author: Reporter