റിയ പ്രവീണിന്റെ ആത്മഹത്യ: കണ്ണൂരിലെ അധ്യാപികയെ പൊലീസ് ചോദ്യം ചെയ്യും

0
93
റിയ പ്രവീണിന്റെ ആത്മഹത്യ: കണ്ണൂരിലെ അധ്യാപികയെ പൊലീസ് ചോദ്യം ചെയ്യും, riya praveen suicide kannur
കണ്ണൂരിൽ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് അധ്യാപികയുടെ ശാസനത്തെ തുടർന്നാണെന്ന് ആത്മഹത്യാ കുറിപ്പിൽ.

കണ്ണൂർ: പെരളശേരി എ.കെ.ജി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അധ്യാപികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ക്ലാസ് മുറിയിലെ ഡെസ്കിൽ മഷി പുരട്ടിയതിന് അധ്യാപിക പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ചില കുട്ടികളും കുട്ടിയെ കളിയാക്കിയതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

വ്യാഴാഴ്ചയാണ് റിയ പ്രവീൺ ആത്മഹത്യ ചെയ്തത്. അധ്യാപികയുടെ ശാസനത്തെ തുടർന്നാണ് റിയ പ്രവീൺ ആത്മഹത്യ ചെയ്തത്.

അധ്യാപികക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ.

നീണ്ട എട്ടുവര്‍ഷത്തെ കാത്തിരിപ്പിനോടുവിൽ കിട്ടിയ ഏകമകള്‍ ജീവനൊടുക്കിയതിന്‍റെ നടുക്കം മാറാതെ പെരളശേരി പഞ്ചായത്തിലെ ഐവർ കുളം സ്വപ്നക്കൂട്ടിൽ വി.എം. പ്രവീണും ഭാര്യ റീനയും.

റിയയുടെ വേർപാടിൽ വീട് ശാന്തമായി.കളി ചിരികളുമായി അവളായിരുന്നു ആ വീട് മുഴുവനും..

ക്ലാസ്സ്‌ റൂമിൽ നടന്ന സംഭവം കാരണമാണ് റിയ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്.

വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പോലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കമ്മീഷൻ ചെയർപേഴ്സൺ മനോജ്‌ സ്കൂളിലും റിയ പ്രവീണിന്റെ വീട്ടിലും വന്ന് കാര്യങ്ങൾ തിരക്കി.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾ വിഷമത്തിലാണെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ-1056 )

Reporter
Author: Reporter