കേരളത്തിലെ കുടുംബശ്രീയുടെ ബാങ്കിംഗ് ശിൽപശാല

0
72
കേരളത്തിലെ കുടുംബശ്രീയുടെ ബാങ്കിംഗ് ശിൽപശാല, BANKING WORKSHOP FOR KUDUMBASREE IN KERALA
ഫോട്ടോ: സാങ്കൽപ്പിക്ക ചിത്രം

തിരുവനന്തപുരം:  മൂന്ന് ലക്ഷം അയൽക്കൂട്ടങ്ങൾക്കും കുടുംബശ്രീ സംരംഭകർക്കും ലഭ്യമായ ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കുടുംബശ്രീയും സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

അയൽക്കൂട്ട അംഗങ്ങൾക്ക് നിലവിലുള്ള ഉപജീവന പദ്ധതികളുടെ സാമ്പത്തിക പിന്തുണയും സാക്ഷരതയും ഊന്നിപ്പറയുന്നതിനുള്ള നടപടികൾ അടുത്ത സാമ്പത്തിക വർഷത്തിൽ സ്വീകരിക്കുമെന്ന് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു.

സൂക്ഷ്മ സമ്പാദ്യ പദ്ധതിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് കുടുംബശ്രീയുടെ അടിസ്ഥാനമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂട്ടിച്ചേർത്തു. “അങ്ങനെ, അശാസ്ത്രീയമായ വായ്പാ ഇടപാടുകൾ ഒഴിവാക്കുന്നതിനും അവരുടെ സാമ്പത്തിക ഇടപാടുകളിൽ കൃത്യതയും കൈവരിക്കുന്നതിനും അയൽക്കൂട്ട അംഗങ്ങൾക്കായി ഒരു സാമ്പത്തിക സാക്ഷരതാ കാമ്പയിൻ സംഘടിപ്പിക്കും.”

കുടുംബശ്രീ ഡയറക്ടർ അനിൽ പി ആന്റണി സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് കുമാർ, എൻഐആർഡി നാഷണൽ റിസോഴ്‌സ് പേഴ്‌സൺ പി മോഹനയ്യ, എൻആർഎൽഎം-എൻഐആർഡി മിഷൻ മാനേജർ അഭിഷേക് ഗോസ്വാമി എന്നിവർ സംസാരിച്ചു.

വിവിധ ബാങ്ക് പ്രതിനിധികൾ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ, സംസ്ഥാന പ്രോഗ്രാം മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.

Reporter
Author: Reporter