യൂട്യൂബിൽ നോക്കി ജ്യൂസ്‌ ഉണ്ടാക്കി കുടിച്ചയാൾ മരിച്ചു.

0
71
Dharmendra Korole drink juice for pain relief
ധർമേന്ദ്ര കൊറോളെ

വനത്തിന് അടുത്തായി കാണപ്പെടുന്ന കാട്ട് വെള്ളരിയുടെ നീരെടുത്ത് ജ്യൂസ്‌ ഉണ്ടാക്കി കുടിച്ചാൽ വേദന മാറുമെന്ന് യൂട്യൂബ് കണ്ട് മനസിലാക്കിയ മധ്യപ്രദേശിലെ 32കാരൻ..

ഒര് അപകടത്തെ തുടർന്ന് തന്റെ ഇടത്തുകൈക്ക് അനുഭവപ്പെട്ട വേദന മാറാൻ താൻ ഉണ്ടാക്കിയ ജ്യൂസ്‌ കുടിച്ചു. പിന്നാലെ മരണം സംഭവിച്ചു.മദ്യപ്രദേശിലെ സ്വാൻബാഗ് കോളനിയിൽ താമസിക്കുന്ന ധർമേന്ദ്ര കൊറോളെ (32) ആണ് മരിച്ചത്.

ഖാണ്ഡവ സ്വദേശിയായ ധർമേന്ദ്ര ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.ധർമേന്ദ്രക്ക്‌ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.ഒരിക്കൽ വാഹനാപകടം ഉണ്ടായതിനെ തുടർന്ന് ഇയാളുടെ കൈക്ക് വേദന അനുഭവപ്പെട്ടിരുന്നു. പലയിടത്തും പോയി ചികിത്സിച്ചെങ്കിലും വേദനക്ക്‌ കുറവ് ഉണ്ടായില്ല.വേദന മാറാതിരിക്കുന്നതിൽ ധർമേന്ദ്ര വിഷമിച്ചിരിക്കുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബക്കാർ പറഞ്ഞു.

യൂട്യൂബിൽ വേദന സംഹാരി എന്ന് സെർച്ച്‌ ചെയ്ത് അതിൽ കണ്ട വിഡിയോയിൽ കാട്ട് വെള്ളരിയുടെ ജ്യൂസ്‌ കുടിച്ചാൽ വേദന മാറുമെന്ന് കണ്ടത് പരീക്ഷിച്ചുനോക്കാൻ ദൂര സ്ഥലങ്ങളിൽ പോയി കാട്ട് വെള്ളരി ശേഖരിച്ച് കൊണ്ടുവന്ന് യൂട്യൂബ് വീഡിയോ നോക്കി  ജ്യൂസ്‌ ഉണ്ടാക്കി കുടിക്കുകയായിരുന്നു. 

അതിനെ തുടർന്ന് ഛർദ്ദിയായതോടെ അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. എങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.ഇയാളുടെ കുടുംബക്കാരുടെയും അയൽവക്കകാരുടെയും മൊഴി എടുത്തിട്ടുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇയാളുടെ മരണകാരണം എന്തെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയു എന്നാണ് പോലീസ് പറയുന്നത്.

Reporter
Author: Reporter