കർഷകന്റെ ട്രാക്ടർ എൻജിനിൽ ഉപ്പ് പൊടി വിതറി പ്രവർത്തന രഹിതമാക്കി.

0
78

കോട്ടയത്ത്‌ 80 ഏക്കറോളം വരുന്ന തരിശ് നിലം വിളഭൂമിയാക്കാൻ പരിശ്രമിച്ച കർഷകന് സാമൂഹിക വിരുദ്ധരുടെ 8ന്റെ പണി.

കർഷകന്റെ ട്രാക്ടറിൽ ഉപ്പ് പൊടി വിതറി

അരിക്ക് നാം ഇപ്പോൾ അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിക്കുമ്പോൾ സ്വയം പര്യാപ്തത നേടിയെടുത്ത് നാടിന് അഭിമാനമായി നില കൊള്ളാൻ പരിശ്രമിക്കുന്ന കർഷകൻ വാലെപീടികയിൽ മാത്തുക്കുട്ടിയുടെ ട്രാക്ട്ടറിൽ ഉപ്പ് പൊടി വിതറി എൻജിൻ പ്രവർത്തന രഹിതമാക്കിയാണ് സാമൂഹിക വിരുദ്ധരുടെ പ്രതിഷേധം.എയർ ഫിൽറ്ററിനുള്ളിൽ ആണ് ഉപ്പ് വിതറിയത്.3കിലോയോളം ഉപ്പ് എയർ ഫിൽറ്ററിനുള്ളിൽ നിന്ന് എടുക്കുകയുണ്ടായി.
കേന്ദ്ര സർക്കാരിന്റെ സ്മാം പദ്ധതിയിലൂടെ കഴിഞ്ഞ വർഷമാണ് ട്രാക്ടർ വാങ്ങിയത്. സ്വന്തമായി രണ്ടേക്കർ ഭൂമി ഉള്ള മാത്തുകുട്ടി പാട്ടത്തിനെടുത്താണ് 60 ഏക്കറിൽ കൃഷിയിറക്കുന്നത്.
കാർഷിക മേഖലയെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടിടത്ത് നേരെ തിരിച്ച് ഉപദ്രവമാണ് ഇവിടെ കാണാൻ കഴിയുന്നത്. വളരെ ലജ്ജ തോന്നുന്ന പ്രവർത്തിയാണ് സാമൂഹിക വിരുദ്ധർ കാട്ടി കൂട്ടിയത്.
ഇതുപോലെ നീച പ്രവർത്തികൾ കാണിക്കുന്നവരെ സമൂഹം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതാണ്.അക്രമികളെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കാൻ പോലീസ് അധികാരികൾ ശ്രമിക്കുമെന്ന് കരുതുന്നു.
ഇനിയും ഒര് കർഷകന്റെ കണ്ണീർ ഈ ഭൂമിയിൽ വീഴാതിരിക്കട്ടെ.

Reporter
Author: Reporter