കണ്ണൂരിന്റെ സമാധാനത്തിനുവേണ്ടിയുള്ള സ്നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം നടത്തിയപ്പോൾ. |
പ്രിയപ്പെട്ടവരെ,
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷവും കൊലപാതകങ്ങളും അവസാനിപ്പിക്കുന്നതിനും ശാശ്വത സമാധാനം ഉണ്ടാകുന്നതിനുമായി കണ്ണൂർ യൂണിവേർസിറ്റി സന്നദ്ധ സംഘടനകളുമായി ചേർന്ന് സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. 25/10/16 തീയ്യതി 10 മണി മുതൽ നടക്കുന്ന പരിപാടിയിൽ മലബാർ വികസന സമിതിയും സംഘാടക സമിതിയുടെ ഭാഗമാണ്.ഈ പരിപാടി വൻവിജയമാക്കുന്നതിന് മുഴുവൻ സമാധാന കാംക്ഷികളോടും സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.
സ്നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം ചെയർമാൻ ഖാദർ മാങ്ങാട്(വൈസ് ചാൻസലർ കണ്ണൂർ യൂണിവേഴ്സിറ്റി) വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചരിക്ക് നല്കി നടത്തുന്നു.ആർട്ടിസ്റ്റ് ശശികല, ഫാ:ഡേവിസ് ചിറമ്മൽ,അഡ്വ:ബിനോയ് തോമസ്,ഫാ:തോമസ് തൈത്തോട്ടത്തിൽ തുടങ്ങിയവർ സമീപം.
Courtesy:Adv Binoy Thomas