ആളെ കൊല്ലാൻ ശ്രമിച്ചതിന് മരുമകളും സുഹൃത്തും അറസ്റ്റിൽ.

0
71
daughter-in-law-friend-arrested
രാജു, ശ്രീലക്ഷ്മി


 ആലപ്പുഴ: ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും ഞായറാഴ്ച അറസ്റ്റിൽ.


 നൂറനാട് പുളിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളുടെ മരുമകൾ ശ്രീലക്ഷ്മി (24), സുഹൃത്ത് പറപ്പുറത്ത് പുതുപ്പള്ളിക്കുന്ന് മുറിയിൽ വടക്കേതിൽ വീട്ടിൽ ബിപിൻ (29) എന്നിവരാണ് അറസ്റ്റിലായത്.  നവംബർ 29ന് രാത്രി 11.30നാണ് രാജു ആക്രമിക്കപ്പെട്ടത്.


 ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപം റോഡരികിൽ കാത്തുനിന്ന ഹെൽമറ്റ് ധരിച്ച അപരിചിതൻ രാജുവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്താൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്.


എന്തിനാണ് തന്നെ ആക്രമിച്ചതെന്നോ ആരാണ് അക്രമിച്ചതെന്നോ രാജുവിന് അറിയില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇരുചക്രവാഹനത്തിൽ രക്ഷപെട്ട ആക്രമിയെ കണ്ടെത്തിയെങ്കിലും തിരിച്ചറിയാനായില്ല.


 ഇതിനിടെ രാജു ആക്രമിക്കപ്പെട്ട ദിവസം കുട്ടിയെ വേണ്ടവിധം പരിപാലിക്കാത്തതിന്റെ പേരിൽ മരുമകളുമായി വഴക്കിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ശ്രീലക്ഷ്മി ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി.


 വഴക്ക് ശ്രീലക്ഷ്മി സുഹൃത്ത് ബിപിനിനെ അറിയിക്കുകയും അയാൾ രാജുവിനെ ആക്രമിക്കാൻ എത്തുകയുമായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും ബിപിൻ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Reporter
Author: Reporter