അധികാരികളുടെ അനാസ്ഥതയിൽ തകർന്നടിഞ്ഞ് പഴശ്ശി ഡാം.

0
68
Pazhashi dam,Malabar vikasana samithi
പഴശ്ശി ഡാം

ഇരിക്കൂർ:ഓരോ രാജ്യങ്ങളും വികസനത്തിനത്തിനായി ടൂറിസത്തിന് നല്ല രീതിയിൽ പ്രാധാന്യം കൊടുക്കുമ്പോൾ ടൂറിസത്തിന് അനന്ത സാധ്യതകളുള്ള കണ്ണൂരിന്റെ മണ്ണിൽ അധികാരികളുടെ അനാസ്ഥതയിൽപെട്ട് വർഷങ്ങളായി നശിച്ചുകൊണ്ടിരിക്കുകയാണിന്ന് കണ്ണൂർ കുയിലൂർ എന്ന സ്ഥലത്തുള്ള പഴശ്ശി ഡാം.ഇരിട്ടിപുഴയിൽ നിന്ന് വരുന്ന വെള്ളമാണ് പഴശ്ശി ഡാമിൽ എത്തുന്നത്.

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ 11,525 ഹെക്ടർ (28,480 ഏക്കർ) കമാൻഡ് ഏരിയയിൽ സേവിക്കുന്ന ഒരു ജലസേചന അണക്കെട്ടായാണ് ഇത് പ്രധാനമായും പ്രവർത്തിക്കുന്നത്. ഈ അണക്കെട്ടിൽ നിന്നുള്ള വെള്ളം കാർഷിക ആവശ്യത്തിന്നി ഉപയോഗിക്കുന്നു. ഡാം സൈറ്റും റിസർവോയറും അവയുടെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്.

 പഴശ്ശി അണക്കെട്ട്   “കുളൂർ ബാരേജ്”  എന്നും അറിയപ്പെടുന്നു യുദ്ധത്തിൽ വീരമൃത്യു വരിച്ച ദേശസ്‌നേഹിയായ പഴശ്ശി രാജയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പടിഞ്ഞാറോട്ട് ഒഴുകുന്ന ബാവലി നദിക്ക് കുറുകെ വെളിയമ്പ്രയ്ക്കടുത്താണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്

ഏതാനും വർഷങ്ങൾക്കു മുൻപ് കൃത്യമായ മെയിന്റനൻസ് നടത്താത്തത് കാരണം മഴക്കാലത്തു ഷട്ടർ തുറന്നു വിടാൻ സാധിക്കാതെ വരികയും വെള്ളം ഡാമിനു മുകളിലൂടെ കവിഞ്ഞൊഴുകുകയും വളരെയധികം നാശനഷ്ടങ്ങളും കേടുപാടുകളും സംഭവിക്കുകയും ചെയ്തു.

ദിവസംതോറും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾസ്കൂൾ കുട്ടികളും സന്ദർശിച്ചിരുന്ന പാർക്കുകളും, ബോട്ടുകളും ഡാമിന്റെ അടിയിലൂടെയുള്ള തുരങ്കങ്ങൾ എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാടെ തകർന്നു.വർഷങ്ങൾക്ക് മുൻപ് സ്കൂൾ കുട്ടികളെ വിനോദ യാത്രയ്ക്ക് കൊണ്ടുവരുന്നത് പഴശ്ശി ഡാമിൽ ആയിരുന്നു. സ്പീഡ് ബോട്ട്, പെടൽ ബോട്ട്,നല്ല ഭംഗിയുള്ള ചെടികൾ, ഇപ്പോൾ എല്ലാം ഓർമകൾ മാത്രം.

യുദ്ധകാല അടിസ്ഥാനത്തിൽ തകരാറുകൾ പരിഹരിക്കാൻ ബാധ്യതപ്പെട്ട ഗവൺമെൻറ് ചില അറ്റകുറ്റ പണികൾ നടത്തി നവീകരിച്ച ഡാമിന്റെ ഉത്ഘാടനം ഒരുവർഷം മുൻപ് നടത്തിയതെന്ന് ഡാം നേരിട്ടു കണ്ടപ്പോൾ ബോധ്യമായി.


1976 – മൊറാർജി ദേശായ് ഉത്ഘാടനം ചെയ്ത പഴശ്ശി ഡാമും അതിനോട് ബന്ധപ്പെട്ട ഏക്കറുകണക്കിന് സഥലത്ത് പണിത ഗാർഡനും സന്ദർശകർക്ക് താമസിക്കാനുള്ള ഡോര്മ
ട്ടറികൾ ,കാന്റീനുകൾ എല്ലാം ഇന്ന് നാശത്തിന്റെ വക്കിൽ കാട് കേറി കിടക്കുകയാണ്.

നമ്മുടെ നാടിന്റെ സാമ്പത്തിക സ്ഥിതി തന്നെ മെച്ചപ്പെടുത്താൻ കഴിയുന്ന ഈ പദ്ധതി തകർക്കുന്നതിനെതിരെ,പുതിയ ഗവണ്മെന്റിന് മുൻപിൽ മലബാർ വികസന സമിതി ശക്തമായ ഇടപെടൽ നടത്തും.


കണ്ണൂരിലെ ടൂറിസത്തിന്റെ നട്ടെല്ലൊടിക്കുന്ന കാഴ്ചകൾ ..
മലബാർ വികസന സമിതി പ്രവർത്തകർ സന്ദർശിച്ചപ്പോൾ കണ്ട ഞെട്ടിക്കുന്ന വസ്തുതകൾ

വീഡിയോ കാണുക Watch Video

Reporter
Author: Reporter