പയ്യാവൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖല ആയ പയ്യാവൂരിൽ ആണ് സംഭവം നടന്നത്.പുഴയിൽ വീണെന്നാണ് സംശയം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് പയ്യാവൂർ വണ്ണായിക്കടവ് സ്വദേശി തെരുവപ്പുഴയിൽ മാത്യുവിനെ(സണ്ണി– 72) കാണാതായത്.
പുഴയ്ക്ക് അക്കരെ നിന്നിരുന്ന പോത്തിനെ അഴിക്കാനായി പോയതായിരുന്നു മാത്യു. എന്നാൽ രാത്രി വൈകിയിട്ടും മാത്യു വീട്ടിൽ എത്താതെ വന്നതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനൊടുവിൽ പോത്തിനെ പുഴയ്ക്ക് അക്കരെ കാണപ്പെട്ടു. ഇവിടേക്ക് പുഴ മുറിച്ചു കടക്കവേ ഒഴുക്കിൽപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ.
വീട്ടുകാരുടെ പരാതിയിൽ കുടിയാൻമല പോലീസ് കേസെടുത്തു.മഴ ശക്തിയായതിനാൽ പുഴയിൽ നീരൊഴുക്ക് ശക്തമാണ്.തിരച്ചിൽ നടത്താൻ ഇരിട്ടി ഫയർഫോഴ്സിനോടും,പോലീസിനോടും,ജില്ലാ ഭരണകൂടത്തോടും,സിവിൽ ഡിഫൻസ് സേനയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ന് (തിങ്കളാഴ്ച്ച) പുലർച്ചെ തിരച്ചിൽ ആരംഭിക്കുമെന്നും സജീവ് ജോസഫ് എം എൽ എ അറിയിച്ചു.
ചെമ്പേരിയിലെ വിസ തട്ടിപ്പ് വീരൻ..