ഇൻഡിഗോ വിമാന കമ്പനി ഹോക്കി സ്റ്റിക്കിന് പിഴ ചുമത്തി.

0
55

 

ഒളിമ്പ്യൻ ശ്രീജേഷിന്റെ ഹോക്കി സ്റ്റിക്കിന് പിഴ


P.R Sreejesh Indigo Airlines Issue  kerala hockey
P.R Sreejesh


ബെംഗളൂർ:ദേശിയ ഹോക്കി കളിക്കാരനായ കേരളത്തിൽ നിന്നുള്ള ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന്റെ കയ്യിൽ നിന്നും ഇൻഡിഗോ വിമാന കമ്പനി 1500രൂപ പിഴ ചുമത്തി.


ശ്രീജേഷ് ഹോക്കി സ്റ്റിക്ക് യാത്രയോടൊപ്പം കൊണ്ട് വന്നതാണ് കാര്യം.


ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് സംഭവം ഉണ്ടായത്.ശ്രീജേഷ് ട്വിറ്റർ എന്ന സോഷ്യൽ സൈറ്റിലൂടെ പ്രതികരണം അറിയിച്ചു.


ഇൻഡിഗോ കൊള്ളയടിക്കുന്നുഎന്ന് സൂചിപ്പിക്കാൻലൂട്ട്എന്നഹാഷ് ടാഗോട് കൂടിയാണ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.


രാജ്യാന്തര ക്രിക്കറ്റ് ഫെഡറേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്. പക്ഷെ ഇൻഡിഗോ എയർലയിൻസ് 38 ഇഞ്ച് വരെയേ അനുവദിക്കുന്നുള്ളു എന്നാണ് ശ്രീജേഷ് ആരോപണമുയർത്തിയത്.

ശ്രീജേഷ് പിഴ അടച്ച രസീതും കൂടെ പോസ്റ്റ്ചെയ്തിട്ടുണ്ട്.

അതോടെ ശ്രീജേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചുംമുൻ താരങ്ങളും രംഗത്തെത്തി.


തുടർന്ന് ശ്രീജേഷിന്റെ പരാതി പരിഹരിച്ചതായി സൂചിപ്പിക്കുന്ന പോസ്റ്റുമായി ഇൻഡിഗോ വിമാന കമ്പനിയും രംഗത്തെത്തി.


കൂടിക്കാഴ്ചയ്ക്കു നന്ദി. താങ്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. സംഭവിച്ചത് എന്താണെന്നു താങ്കളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്കായി എന്നാണ് കരുതുന്നത്. കായികമേഖലയിൽ താങ്കൾ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. തുടർന്നും ഇൻഡിഗോയിലെ യാത്രകൾക്കായി സ്വാഗതംടീം ഇൻഡിഗോഇതാണ് ഇൻഡിഗോ ട്വിറ്ററിൽ ചേർത്തത്.


Related Posts>>>>അശ്രദ്ധമായ പെരുമാറ്റത്തിന്റെ പേരിൽ ഷൈൻ ടോം ചാക്കോയെ ദുബായ് വിമാനത്തിൽ നിന്ന് പുറത്താക്കി.

Reporter
Author: Reporter